അന്തർദേശീയം

240 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ കപ്പൽ കാണാതായി

ജക്കാർത്ത : 240 യാത്രാക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഇന്തോനേഷ്യൻ കപ്പൽ ജാവ കടലിൽ വച്ച് കാണാതായി. കിഴക്കൻ ജാവയിൽ നിന്ന് ബോർണിയോ ദ്വീപിലെ ദക്ഷിണ കാളിമന്താൻ പ്രവിശ്യയിലേക്ക് പോകുന്നതിനിടെയാണ് കപ്പൽ കാണാതായത്. വിവരമറിഞ്ഞതിനെ തുടർന്ന് കപ്പൽ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു.

ദക്ഷിണ കാളിമന്താൻ പ്രവിശ്യയുടെ തലസ്ഥാനമായ ബൻജർമാസിനിലെ റെസ്ക്യൂ ഓഫീസിനാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. വിർഗോ ട്രാൻസ്പോർട്ട് 8 എന്ന കപ്പലാണ് കാണാതായത്. കപ്പലിന് ആശയവിനിമയ തകരാർ സംഭവിച്ചതായാണ് പ്രാഥമിക വിവരം. ബൻജർമാസിനിലെ തുറമുഖത്തുനിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ വച്ചാണ് കപ്പൽ കാണാതായത്. അപകടത്തിൽപ്പെട്ടവരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button