അന്തർദേശീയം

ഗ്വാങ്‌ജോ- ഡൽഹി വിമാന സർവീസ് പ്രഖ്യാപനവുമായി ചൈന സതേൺ എയർലൈൻസ്

ബെയ്‌ജിങ്ങ്‌ : ചൈനീസ് നഗരമായ ഗ്വാങ്‌ജോയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് വിമാന സർവീസ്. ഈ മാസം 21 നാണ് ചൈന സതേൺ എയർലൈൻസ് സർവീസ് തുടങ്ങുക. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇൻഡിഗോ ഡൽഹിയിൽ നിന്ന് ഗ്വാങ്‌ജോയിലേക്ക് സർവീസുകൾ ആരംഭിച്ചിരുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞവർഷം സമവായം ആയിരുന്നു.

ഈ സർവീസ് പുനരാരംഭിക്കുന്നതോടെ, ദക്ഷിണേഷ്യയിലെ എട്ട് റൂട്ടുകളിലായി കമ്പനിയുടെ ആകെ പ്രതിവാര സർവീസുകളുടെ എണ്ണം 100-ൽ അധികമാകുമെന്ന് എയർലൈൻ അറിയിച്ചു. 2026ൽ ഇരു രാജ്യങ്ങളും വ്യോമഗതാഗത ബന്ധം ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചുവരികയാണ്. ഗ്വാങ്‌ഷൂ-ന്യൂഡൽഹി സർവീസ് ആറ് വർഷമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രിലിൽ എയർ ചൈന ബീജിംഗ്-ഡൽഹി സർവീസ് പുനരാരംഭിച്ചിരുന്നു.

ഏപ്രിൽ 18 ന് കുൻമിംഗിനും കൊൽക്കത്തയ്ക്കും ഇടയിൽ ചൈന ഈസ്റ്റേൺ എയർലൈൻസ് നേരിട്ട് വിമാന സർവീസുകൾ നടത്തുന്നുണ്ട്. മാർച്ച് 30-ന് ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ ഒരു പ്രതിദിന നോൺ-സ്റ്റോപ്പ് സർവീസും ആരംഭിച്ചിരുന്നു. കോവിഡ്-19 മഹാമാരിയെ തുടർന്നും പിന്നീട് ഡോക്ലാം, ഗാൽവാൻ സംഘർഷങ്ങൾക്ക് പിന്നാലെയുണ്ടായ ഇന്ത്യ–ചൈന ബന്ധത്തിലെ വിള്ളലിനെ തുടർന്നുമാണ് നേരിട്ടുള്ള വിമാന സർവീസുകൾ വലിയ തോതിൽ നിലച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button