യൂറോപ്യൻ യൂണിയൻ വാർത്തകൾ

സ്വിറ്റ്സർലൻഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം; നിരവധി പേർ കൊല്ലപ്പെട്ടു

സൂറിച്ച് : കിഴക്കൻ സ്വിറ്റ്സർലൻഡിലെ ആൽപ്‌സ് മേഖലയിൽ ഡച്ച് വിനോദ സഞ്ചാരികളുമായി പോയ ബസ് മറിഞ്ഞ് നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്രാബ്യൂണ്ടൻ കന്റോണിലെ സുഷ് ഗ്രാമത്തിന് സമീപമാണ് അപകടം സംഭവിച്ചത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു.

ടൂർ ഓപ്പറേറ്ററായ ഒഎഡി യുടെ ബസാണ് അപകടത്തിൽപ്പെട്ടതെന്നും, ഡ്രൈവർ ഉൾപ്പെടെ 48 ഡച്ച് പൗരന്മാരാണ് വാഹത്തിലുണ്ടായിരുന്നതെന്നും ജനറൽ ഡച്ച് അസോസിയേഷൻ ഓഫ് ട്രാവൽ കമ്പനീസ് വക്താവ് സ്ഥിരീകരിച്ചു. അപകടത്തിൽ മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ കണക്കുകൾ പ്രാദേശിക ഭരണകൂടം പുറത്തുവിട്ടിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button