അന്തർദേശീയം

ഹോ​​​ര്‍​മു​​​സ് ക​​​പ്പ​​​ല്‍ ഗ​​​താ​​​ഗ​​​ത ക​​രാ​​ർ : ഒ​​​മാ​​​നെ ബോം​​​ബി​​​ട്ടു ത​​​ക​​​ര്‍​ക്കു​​​മെ​​​ന്ന് ട്രം​​​പി​​​ന്റെ ഭീ​​​ഷ​​​ണി

ന്യൂ​​​യോ​​​ര്‍​ക്ക് : ഹോ​​​ര്‍​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ല്‍ ഇ​​​റാ​​​നെ​​​തി​​​രേ​​​യു​​​ള്ള ഉ​​​പ​​​രോ​​​ധ​​​ത്തി​​​നു ത​​​ട​​​സം നി​​​ന്നാ​​​ല്‍ ഒ​​​മാ​​​നെ ബോം​​​ബി​​​ട്ടു ത​​​ക​​​ര്‍​ക്കു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്റ് ഡോ​​​ണ​​​ള്‍​ഡ് ട്രം​​​പി​​​ന്റെ ഭീ​​​ഷ​​​ണി. ഫോ​​​ക്‌​​​സ് ന്യൂ​​​സി​​​നു ന​​​ല്‍​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ട്രം​​​പി​​​ന്റെ ഭീ​​​ഷ​​​ണി.

‘ഒമാൻ തടസ്സം നിൽക്കുകയാണെങ്കിൽ അവരെ ഞങ്ങൾ ബോംബിട്ട് തകർക്കും’, ട്രംപ് പറഞ്ഞു. നിലവിലെ ഉപരോധം ഇറാനെ വലിയ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിനായി പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും തനിക്ക് ഇക്കാര്യത്തിൽ ഒട്ടും തിടുക്കമില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനുമായുള്ള യുദ്ധം ആറുമാസത്തോളമായി നീളുകയാണെങ്കിലും ഇതുവരെ ഒത്തുതീർപ്പിലെത്താൻ സാധിച്ചിട്ടില്ല. സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ നടത്തിവന്ന ചർച്ചകൾ നിലവിൽ തടസ്സപ്പെട്ട നിലയിലാണ്. ഹോർമുസ് കടലിടുക്കിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഏറ്റുമുട്ടലുകൾ എണ്ണ ഉൾപ്പെടെയുള്ള അവശ്യ ചരക്കുകളുടെ നീക്കത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

ഹോ​​​ര്‍​മു​​​സി​​​ലെ ക​​​പ്പ​​​ല്‍ ഗ​​​താ​​​ഗ​​​തം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു​​ള്ള ക​​രാ​​റി​​ന് ഒ​​​മാ​​​നു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​റാ​​​ന്‍ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button