റെക്കോഡ് ചൂടും വരൾച്ചയും; യൂറോപ്പിന്റെ കാർഷികമേഖലയുടെ നടുവൊടിക്കുന്നു

ബ്രസൽസ് : റെക്കോഡ് ചൂടും വരൾച്ചയും കാലാവസ്ഥാവ്യതിയാനവും യൂറോപ്പിന്റെ കാർഷികമേഖലയുടെ നടുവൊടിക്കുന്നു. ചൂടും വരൾച്ചയും ഒരേസമയം കൂടുതൽ തീവ്രവും ആവർത്തിക്കുന്നതുമായി മാറുന്നത് യൂറോപ്പിന്റെ ഭക്ഷ്യോത്പാദനശേഷിക്ക് വലിയ വെല്ലുവിളിയാണ്. ജലലഭ്യത, മണ്ണിന്റെ ഈർപ്പം, വിളകളുടെ വളർച്ചാ കാലയളവ് എന്നിവയെയെല്ലാം തീവ്ര കാലാവസ്ഥ ബാധിക്കുന്നു.
ജൂൺ – സെപ്റ്റംബർ മാസത്തിൽ ധാന്യവിളകളുടെ ഉത്പാദനത്തിലുണ്ടായത് 1.67 കോടി ടണ്ണിന്റെ കുറവാണ്. ഇതിലൂടെ ഏകദേശം 34,700 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ചോളം, ബാർലി, ഗോതമ്പ് എന്നിവയാണ് പ്രധാനമായും ബാധിക്കപ്പെട്ട വിളകൾ. 25% ശീതകാലവിളകളേയും സൂര്യകാന്തി വിളവിന്റെ 60 ശതമാനത്തേയും വരൾച്ച ബാധിച്ചു. ഫ്രാൻസ് 15.900 കോടി, ഹംഗറി 7800 കോടി, ബ്രിട്ടൺ 5700 കോടി, ജർമനി 4300 കോടി, സ്പെയിൻ 2400 കോടി എന്നിങ്ങനെയാണ് ഉത്പാദനക്കുറവ് മൂലം നേരിടേണ്ടി വന്ന സാമ്പത്തിക നഷ്ടം.



