ദേശീയം

ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ വൻ തീപിടിത്തം; 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു

ബെം​ഗളൂരൂ : ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ വൻ തീപിടിത്തം. 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു. രാമമൂർത്തി നഗറിലെ എൻആർഐ ലേഔട്ടിലാണ് സംഭവം. കമ്പനികൾക്ക് വാടകയ്ക്ക് നൽകിയ സ്കൂട്ടറുകളാണ് കത്തി നശിച്ചത്.

ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു തീപിടിത്തം. എൻആർഐ ലേഔട്ടിലെ യാർഡിൽ 500ലധികം ഇലക്ട്രിക് സ്കൂട്ടറുകളാണ് പാർക്ക് ചെയ്തിരുന്നത്. ഫുഡ് ഡെലിവറി ജീവനക്കാർ രാവിലെ കൊണ്ടുപോകുന്ന വാഹനങ്ങൾ വൈകിട്ട് ജോലി പൂർത്തിയാക്കി തിരിച്ചെത്തിക്കുന്നതാണ് ഇവിടുത്തെ രീതി.

ഇതിനൊപ്പം സർവീസിനായി കൊണ്ടുവന്ന വാഹനങ്ങളും നിർത്തിയിട്ടിരുന്നു. ഇതും കത്തിനശിച്ചതിൽ ഉൾപ്പെട്ടിട്ടുണ്ട്. തീ ആളുന്നത് കണ്ട പ്രദേശവാസികളാണ് ഫയർ ഡിപ്പാർട്ട്മെന്‍റിനെ വിവരമറിയിക്കുന്നത്. വേഗത്തിൽ തീ സമീപത്തുള്ള വാഹനങ്ങളിലേക്കും പടർന്നുപിടിക്കുകയായിരുന്നു. നാല് മണിക്കൂറിലധികം നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button