ഇറാഖിലെ യുഎസ് സൈനിക കേന്ദ്രത്തിനടുത്ത് വൻ സ്ഫോടനങ്ങൾ

ബാഗ്ദാദ് : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ കൂടുതൽ മേഖലകളിലേക്ക് പടരുന്നു.വടക്കൻ ഇറാഖിലെ ഇർബീലിൽ യു എസ് സൈനിക താവളത്തിന് സമീപം തുടർ സ്ഫോടനങ്ങൾ റിപ്പോര്‍ട് ചെയ്തു.ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് സംഭവം.
അർബീൽ നഗരത്തിൽ കുറഞ്ഞത് ഏഴോളം ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും സൈനിക താവളത്തിന് സമീപത്ത് കറുത്ത പുകയുയരുന്നത് കണ്ടതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
തുടർച്ചയായ 13-ാം ദിവസവും യുഎസ് സൈന്യം ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി.ഇറാന്റെ തെക്ക്,പടിഞ്ഞാറൻ മേഖലകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു യു.എസ് സെൻട്രൽ കമാൻഡിന്റെ ആക്രമണം.വടക്കൻ ഇറാനിലെ റിവല്യൂഷണറി ഗാർഡിന്റെ നാവിക താവളത്തിന് നേരെയും ബോംബാക്രമണം നടന്നു.
ഹോർമുസ് കടലിടുക്കിൽ ആക്രമണം നടത്താൻ ഇറാൻ ഉപയോഗിക്കുന്ന ഡ്രോൺ ബോട്ടുകളും നാവിക ആയുധങ്ങളും സൂക്ഷിച്ച ക്വെഷ്ം ഐലൻഡിലെ കേന്ദ്രങ്ങൾ തകർത്തു.ഇറാന്റെ പ്രധാന വ്യോമസേനാ താവളവും ആണവ കേന്ദ്രവും സ്ഥിതി ചെയ്യുന്ന ഇസ്ഫഹാൻ പ്രവിശ്യയിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.



