യൂറോപ്യൻ യൂണിയൻ വാർത്തകൾ

ബ്രിട്ടനിൽ സ്റ്റാമർക്ക് പിൻഗാമിയായി ആൻഡി ബേണെം; തിങ്കളാഴ്ച അധികാരമേൽക്കും

ലണ്ടൻ : ലേബർ പാർട്ടിക്കുള്ളിലെ പിന്തുണ നഷ്ടപ്പെട്ട് നേതൃപദവി ഒഴിയുന്ന കിയ സ്റ്റാമറുടെ പിൻഗാമിയായി ആൻഡി ബേണെം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടിയുടെ നേതാവെന്ന നിലയിൽ ബ്രിട്ടനിലെ അടുത്ത പ്രധാനമന്ത്രിയാകുന്ന ബേണെം തിങ്കളാഴ്ച അധികാരമേൽക്കും.

ലണ്ടനിൽ ഇന്നലെ ന‌ടന്ന പ്രത്യേക സമ്മേളനത്തിൽ ലേബർ നാഷനൽ എക്സിക്യൂട്ടീവ് കമ്മിറ്റി അധ്യക്ഷ ഷബാന മഹമൂദാണ് പാർട്ടിയുടെ പുതിയ നേതാവായി ബേണെമിനെ എതിരില്ലാതെ തിരഞ്ഞെ‌ടുത്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മേക്കർഫീൽഡിൽനിന്നുള്ള എംപിയായ അദ്ദേഹം ഗ്രേറ്റർ മാഞ്ചസ്റ്റർ മുൻ മേയറാണ്.

തിങ്കളാഴ്ച ബക്കിങ്ങാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെ കണ്ട് കിയ സ്റ്റാമർ പ്രധാനമന്ത്രിപദത്തിൽനിന്നുള്ള രാജി സമർപ്പിക്കും. തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ ബേണെമിനെ രാജാവ് ക്ഷണിക്കുന്നതോടെ അധികാരക്കൈമാറ്റത്തിനു തുടക്കമാകും. ഡൗണിങ് സ്ട്രീറ്റിൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ പത്താം നമ്പർ ഔദ്യോഗിക വസതിക്കു മുന്നി‍ൽ തിങ്കൾ രാവിലെ ബേണെമിന്റെ പ്രസംഗം, തുടർന്ന് ഉച്ചകഴിഞ്ഞ് മന്ത്രിസഭാ പ്രഖ്യാപനം.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button