യൂറോപ്യൻ യൂണിയൻ വാർത്തകൾ

ലണ്ടനിൽ കെട്ടിടത്തിൽ തൂങ്ങിക്കിടന്ന കുട്ടിയെ അദ്ഭുതകരമായി രക്ഷിച്ച് മലയാളി

ലണ്ടൻ : കെട്ടിടത്തിൽനിന്ന് പുറത്തേക്കു വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ മലയാളി അദ്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീലാണ് പൊലീസിനൊപ്പം ചേർന്ന് കുട്ടിയെ രക്ഷിച്ചത്. ജസീലിന്റെ കയ്യിലേക്കാണ് കുട്ടി വീണത്. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള കെട്ടിടത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഒരു പണയമിടപാട് സ്ഥാപനത്തിന് മുകളിലുള്ള ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. താഴെ ആളുകൾ തടിച്ചുകൂടി നിലവിളിക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ രക്ഷിക്കാനായി മുകളിലേക്ക് കയറി. ആളുകൾ നിലവിളിക്കുന്നത് കേട്ടെത്തിയ ജസീൽ പൊലീസുകാരനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഭിത്തിയിൽനിന്നും കൈവിട്ട പെൺകുട്ടി ജസീലിന്റെ കയ്യിലേക്കാണ് വീണത്. കുട്ടിക്ക് പരുക്കില്ല.

‘ജോലിക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. ഷർട്ടുപോലും ഇട്ടിരുന്നില്ല. എന്തോ ശബ്ദം കേട്ടതായി ഒരാൾ പറഞ്ഞപ്പോഴാണ് നോക്കിയത്. അപ്പോഴാണ് തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഉടനെ ഓടി. ആറ് ഫ്ലാറ്റ് അപ്പുറത്തായിരുന്നു കുട്ടിയുണ്ടായിരുന്നത്. സഹായിക്കാമെന്ന് പൊലീസിനോട് ഞാൻ പറഞ്ഞു. ദൈവം സഹായിച്ച് കുട്ടിയെ പിടിക്കാൻ കഴിഞ്ഞു’–ജസീർ ഒരു ചാനലിനോട് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button