മാൾട്ടാ വാർത്തകൾ

ഡബ്ല്യൂടി ഗ്ലോബലിൻറെ എൽപിടി സർവീസസ് താൽക്കാലികമായി നിർത്തിവച്ച് ടിഎം

ഡബ്ല്യൂടി ഗ്ലോബലിൻറെ ലൈറ്റ് പാസഞ്ചർ ട്രാൻസ്പോർട്ട് സർവീസസ് (LPTS) താൽക്കാലികമായി നിർത്തിവച്ച് ട്രാൻസ്പോർട്ട് മാൾട്ട (TM). മാൾട്ടയിലെ ഏറ്റവും വലിയ കാബ് ഓപ്പറേറ്ററായ ഡബ്ല്യൂടി ഗ്ലോബലിന്റെ ലൈസൻസ് റദ്ദാക്കിയ നടപടി കോടതി ശരിവെച്ചതിനെ തുടർന്നാണ് ഈ തീരുമാനം.

തങ്ങൾ നടത്തിയ പരിശോധനകളിൽ ഡബ്ല്യൂടി ഗ്ലോബലിന്റെ ഓഫ്ഡ്യൂട്ടിയിലുള്ള എൽപിടിഎസ്‌ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രഖ്യാപിച്ചിരുന്ന ഗാരേജിംഗ് സൗകര്യങ്ങൾ യഥാർത്ഥത്തിൽ ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതായി ടിഎം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഈ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേറ്റർ ലൈസൻസ് അനുവദിച്ചതെന്നും, പിന്നീട് നടത്തിയ ഫീൽഡ് പരിശോധനകളിൽ അവ തെറ്റാണെന്ന് തെളിഞ്ഞതായും ടിഎം വ്യക്തമാക്കി.

തങ്ങളുടെ സൗകര്യങ്ങളെക്കുറിച്ച് തെറ്റായ പ്രഖ്യാപനങ്ങൾ നൽകിയിട്ടില്ലെന്നും, വാഹന നിരയ്ക്ക് ആവശ്യമായ പാർക്കിംഗ് സ്ഥലങ്ങൾ തങ്ങൾക്ക് ഉണ്ടെന്നും കമ്പനി അവകാശപ്പെട്ടു. കൂടാതെ ചില സ്ഥലങ്ങൾ പിന്നീട് നിയമാനുസൃതമാക്കിയതായും ആവശ്യമായ പ്ലാനിംഗ് അനുമതികൾ ലഭിച്ചതായും നടപടികൾക്കിടെ ഡബ്ല്യൂടി ഗ്ലോബൽ വാദിച്ചു.

എന്നിരുന്നാലും, അഡ്മിനിസ്ട്രേറ്റീവ് റിവ്യൂ ട്രൈബ്യൂണൽ അപ്പീൽ തള്ളിക്കളഞ്ഞ് ട്രാൻസ്പോർട്ട് മാൾട്ടയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത തീരുമാനം ശരിവെച്ചു. ഡബ്ല്യൂടി ഗ്ലോബലിനെ അവരുടെ സേവനങ്ങളിൽ നിന്ന് ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് എല്ലാ ബുക്കിംഗ് പ്ലാറ്റ്ഫോമുകൾക്കും അറിപ്പ് നൽകി ടിഎം.

ഡബ്ല്യൂടി ഗ്ലോബലിന് അപ്പീൽ കോടതിയിൽ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ സാധിക്കും. എന്നാൽ ഇന്നത്തെ പ്രഖ്യാപനപ്രകാരം സസ്‌പെൻഷൻ പൂർണ്ണമായും പ്രാബല്യത്തിൽ തുടരുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button