അന്തർദേശീയം

സ്വര്‍ണം തിരഞ്ഞിറങ്ങി വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗഹക്കുള്ളില്‍ കുടുങ്ങി; ലാവോസിലെ ഏഴ് ഗ്രാമീണര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഏഴാംദിവസം

വിയന്റീന : ലാവോസില്‍ സ്വര്‍ണം തിരഞ്ഞ് ഗുഹയിലിറങ്ങിയ ഏഴ് ഗ്രാമീണര്‍ കനത്ത മഴയെ തുടര്‍ന്ന് ഗഹക്കുള്ളില്‍ കുടുങ്ങി. ഒരാഴ്ച മുമ്പ് ഗുഹക്കുള്ളില്‍ പെട്ട ഗ്രാമീണര്‍ ഇപ്പോഴും അവിടെത്തന്നെയാണ്. ഇവരെ രക്ഷപ്പെടുത്തുന്നതിനായി വന്‍ സജ്ജീകരണങ്ങളോടെ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് ലാവോസ് പ്രവിശ്യയായ സെയ്‌സോംബൂനിലെ വലിയ ഗുഹയ്ക്കുള്ളിലേക്ക് സ്വര്‍ണം തിരഞ്ഞ് ഗ്രാമീണര്‍ പോയത്. അതിനിടെ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായി. അതോടെ, ഗുഹയുടെ പുറത്തേക്കുള്ള വഴി അടഞ്ഞു. തുടര്‍ന്നാണ് ഗ്രാമീണര്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. ലാവോസിലെയും തായ്‌ലന്‍ഡിലെയും രക്ഷാപ്രവര്‍ത്തകര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 2018-ല്‍ തായ്‌ലന്‍ഡില്‍ ഒരു ഫുട്ബോള്‍ ടീമിനെ ഗുഹയില്‍ നിന്ന് നാടകീയമായി രക്ഷപ്പെടുത്താന്‍ സഹായിച്ച രണ്ട് തായ് ഡൈവര്‍മാരു ഫിന്‍ലാന്‍ഡില്‍നിന്നുള്ള ഒരു വിദഗ്ദ്ധനും അപകടകരമായ ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നു.

വായുസഞ്ചാരം ലഭിക്കുന്ന ഗുഹയ്ക്കുള്ളിലെ ഉയര്‍ന്ന ഒരു തട്ടിലാണ് ഗ്രാമീണര്‍ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അവര്‍ക്കടുത്ത് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് 340 മീറ്റര്‍ നീളമുള്ള ഒരു തുരങ്കത്തിലൂടെ സഞ്ചരിക്കണം. ഈ തുരങ്കത്തിന്റെ ചില ഭാഗങ്ങള്‍ക്ക് 60 സെന്റീമീറ്റര്‍ മാത്രമാണ് വീതി. അതിനാല്‍ ഇവരുടെ അടുത്ത് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇഴഞ്ഞു നീങ്ങേണ്ടി വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button