അന്തർദേശീയം

വാൽനക്ഷത്രത്തെ സൂര്യൻ ‘വിഴുങ്ങി’; ദൃശ്യം പകർത്തി ശാസ്ത്രലോകം

ഫ്ലോറിഡ : കൂറ്റൻ വാൽനക്ഷത്രത്തെ സുര്യൻ വിഴുങ്ങുന്ന അപൂർവദൃശ്യം പകർത്തി ശാസ്ത്രലോകം. സി/2026 എ1 എന്ന വാൽനക്ഷത്രമാണ് സൂര്യനിൽ പതിച്ചത്. അറ്റക്കാമ മരുഭൂമിയിലെ അമാക്കസ് ഒബ്സർവേറ്ററി ജനുവരിയിലാണ് ഈ ധൂമകേതുവിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയത്. സൂര്യന് ഏറ്റവും അടുത്തുകൂടി കടന്നുപോകുന്ന ഇത് അതിജീവിക്കുമോ എന്നറിയാൻ വാനനിരീക്ഷകർ കാത്തിരുന്നു.

നാലിന് സൂര്യന് അടുത്തെത്തിയ വാൽനക്ഷത്രം വലിയതിളക്കത്തോടെ കാണാനായി. 1.61 ലക്ഷം കിലോമീറ്റർ അടുത്തെത്തിയ വാൽനക്ഷത്രം ചിന്നിച്ചിതറി ഇല്ലാതാകുന്ന ദൃശ്യം നാസയുടെയും യൂറോപ്യൻ ബഹിരാകാശ ഏജൻ സിയുടെയും സംയുക്ത സൗരനിരീക്ഷണ പേടകമായ സോളാർ ആൻഡ് ഹിലിയോഫെറിക് ഒബ്‌സർവേറ്ററി പകർത്തി. വാൽനക്ഷത്രം നേരിട്ട് സൂര്യനിലേക്ക് പതിച്ചതായി നാസയുടെ സോളാർ ടെറസ്ട്രിയൽ റിലേഷൻസ് ഒബ്സർവേറ്ററിയും കണ്ടെത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button