യുഎസിൽനിന്ന് കോസ്റ്റാറിക്കയിലേക്ക് നാടുകടത്തിയവരിൽ ഇന്ത്യക്കാരനും

സാൻജോസ് : അമേരിക്കയിൽനിന്ന് കോസ്റ്റാറിക്കയിലേക്ക് നാടുകടത്തിയ കുടിയേറ്റക്കാരുടെ രണ്ടാമത്തെ സംഘത്തിൽ ഇന്ത്യക്കാരനും. 30 പേരെയാണ് വിമാനമാർഗം കോസ്റ്റാറിക്കയിലെ സാൻജോസിലെത്തിച്ചത്. അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെടുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ സ്വീകരിക്കുന്നതിനായി കോസ്റ്റാറിക്കൻ പ്രസിഡന്റ് റോഡ്രിഗോ ചാവേസും യുഎസ് പ്രതിനിധി ക്രിസ്റ്റി നോയമും ഒപ്പുവച്ച കരാറിൻ്റെ അടിസ്ഥാനത്തിലാണിത്. എട്ട് കോസ്റ്റാറിക്കൻ സ്വദേശികൾക്ക് പുറമെ ബ്രസീൽ, റൊമാനിയ, ചൈന, ഉസ്ബെക്കിസ്ഥാൻ, . അസർബൈജാൻ. അയർലൻഡ്, വിയറ്റ്നാം, ബെലാറസ് പൗരന്മാരുമുണ്ട്.
കരാർ പ്രകാരം ആഴ്‌ചയിൽ 25 പേരെ വരെ സ്വീകരിക്കാനാണ് കോസ്റ്റാറിക്ക സമ്മതിച്ചിട്ടുള്ളതെങ്കിലും ഇത്തവണ 30 പേരെയാണ് എത്തിച്ചത്. ഇവർക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള പദ്ധതിയിൽ പങ്കുചേരാനോ കോസ്റ്റാറിക്കയിൽ നിയമപരമായ താമസത്തിന് അപേക്ഷിക്കാനോ അവസരമുണ്ടാകും. കഴിഞ്ഞയാഴ്‌ച എത്തിയ ആദ്യ സംഘത്തിൽ ഇന്ത്യ, ചൈന, കെനിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെട്ടിരുന്നു കോസ്റ്റാറിക്കയെ കൂടാതെ ദക്ഷിണ സുഡാൻ. റുവാണ്ട, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളും കുടിയേറ്റക്കാരെ സ്വീകരിക്കാൻ അമേരിക്കയു മായി കരാറിലെത്തിയിട്ടുണ്ട്



