മാൾട്ടാ വാർത്തകൾ

ഏപ്രിൽ 11ന് വാലറ്റ ഹേസ്റ്റിംഗ്സ് ഗാർഡനിൽ ‘പെറ്റ് ഡേ’

മൃഗക്ഷേമത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി വാലറ്റയിൽ ‘പെറ്റ് ഡേ’ സംഘടിപ്പിക്കുന്നു. ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ, വല്ലെറ്റയിലെ ഹാസ്റ്റിംഗ്സ് ഗാർഡനിൽ ‘പെറ്റ് ഡേ’ സംഘടിപ്പിക്കപ്പെടുക.

‘പെറ്റ് ഡേ’ ദിനത്തിൽ കുടുംബങ്ങളും അവരുടെ വളർത്തുമൃഗങ്ങളും പങ്കുചേരുന്ന വിദ്യാഭ്യാസ പരിപാടിയും മൃഗസംരക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങളുമായി സ്റ്റാളുകളും ഉണ്ടാകും. കൂടാതെ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങൾക്ക് സഹായം ധനം സമാഹരിക്കുന്നതിനുള്ള പദ്ധതിയും ഉണ്ടായിരിക്കുമെന്നും ‘പെറ്റ് ഡേ’ എന്നത് മൃഗങ്ങളെ ദൈനംദിന ജീവിതത്തിൽ കൂടുതൽ ഉൾപ്പെടുത്താനുള്ള ദർശനത്തിന്റെ ഭാഗമാണ്. മാൾട്ടയിലെ 60% ക്ക് മുകളിൽ വീടുകളിൽ കുറഞ്ഞത് ഒരു വളർത്തുമൃഗമെങ്കിലും ഉണ്ടെന്നും അതിനാൽ മൃഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട നയങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മൃഗാവകാശങ്ങൾക്ക് പാർലമെന്ററി സെക്രട്ടറി അലീഷ്യ ബുജേയ സെയ്ഡ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം പരിപാടികളിലൂടെ മൃഗക്ഷേമത്തിന്റെ സംസ്കാരം വളർത്തുന്നതിനൊപ്പം കുടുംബങ്ങൾക്ക് സൗഹൃദപരമായ വിനോദത്തിനുള്ള ഇടവും സൃഷ്ടിക്കപ്പെടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പ്രോജക്റ്റ് ഗ്രീനുമായി സഹകരിച്ച്, ഡോഗ് പാർക്കുകൾ അല്ലെങ്കിൽ കാറ്റ് കഫേകൾ നിർദേശിക്കുന്ന ലോക്കൽ കൗൺസിലുകൾക്ക് €50,000 വരെ അനുവദിക്കുന്ന പുതിയ പദ്ധതി ആരംഭിക്കുന്നു. ഈ പദ്ധതിക്കായി മൊത്തം €750,000 ആണ് അനുവദിച്ചിരിക്കുന്നതെന്നും കുടുംബങ്ങളും അവരുടെ വളർത്തുമൃഗങ്ങളും സുരക്ഷിതവും അനുയോജ്യവുമായ പരിസ്ഥിതിയിൽ സമയം ചെലവഴിക്കാൻ തുറന്ന ഇടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതി കാണിക്കുന്നതെന്നും ബുജേയ സെയ്ഡ് വിശദീകരിച്ചു.

വല്ലെറ്റ മേയർ ഒലഫ് മക്കേയും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ‘പെറ്റ് ഡേ’യിൽ പങ്കെടുക്കാൻ അദ്ദേഹം പൊതുജനങ്ങളെ ആഹ്വാനം ചെയ്തു. മൃഗങ്ങളോടുള്ള സ്‌നേഹം പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങളിൽ സമൂഹം ഒന്നിച്ചു ചേരാനുള്ള ഒരു അവസരമായി അദ്ദേഹം ഈ പരിപാടിയെ വിശേഷിപ്പിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button