കേരളം

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച

തിരുവനന്തപുരം : കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. രണ്ട് കോടിയുടെ കവർച്ച നടന്നുവെന്നാണ് വിവരം. സ്വർണാഭരണങ്ങളാണ് മോഷണം പോയത്. നവംബർ‌ മാസത്തിലാണ് സംഭവം ഉണ്ടായിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം

പരാതിയുടെ അടിസ്ഥാനത്തിൽ നാല് മാസമായി‌ മോഷണം സംബന്ധിച്ച അന്വേഷണം നടന്നുവരികയായിരുന്നു. പേരൂർക്കട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന പൊലീസ് മേധാവിക്കായിരുന്നു ​ഗൗരി ലക്ഷ്മി ഭായ് പരാതി നൽ‌കിയിരുന്നത്. രത്നങ്ങൾ, രത്നം കൊത്തിയ ആഭരണങ്ങളടക്കമാണ് മോഷണം പോയിരിക്കുന്നത്. വിദേശത്ത് നിന്നും കൊണ്ടുവന്ന ആഭരണങ്ങളടക്കമാണ് മോഷണം പോയത്.

​ഗൗരി ലക്ഷമി ഭായ് ഒരു വിദേശ യാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട് ഇരുമ്പ് അലമാരയ്ക്കകത്തായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇരുമ്പ് അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് ആഭരണം കാണാതായതായി മനസിലായത്.കൊട്ടാരത്തിൽ സിസിടിവിയും 24 മണിക്കൂർ സെക്യൂരിറ്റിയുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button