അന്തർദേശീയംടെക്നോളജി

മാർഷൽ ആർട്സ് മുതൽ രക്ഷാപ്രവർത്തനം വരെ, മനുഷ്യനെ വെല്ലുന്ന ചലനങ്ങളുമായി ചൈനീസ് റോബോട്ട്

ബീജിങ് : ശത്രുക്കളെ കുംങ്ഫു അഭ്യാസങ്ങളിലൂടെ നേരിടാനും, അപകടത്തിൽപ്പെട്ട കാറുകൾ ഒറ്റക്കൈ കൊണ്ട് പൊക്കി ആളെ രക്ഷിക്കാനും കഴിവുള്ള പുതിയ ഹ്യുമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് ചൈനീസ് ടെക് കമ്പനിയായ യൂണിട്രീ റോബോട്ടിക്‌സ്. ‘എച്ച്2-എക്സ് കുങ്ഫു ലെജൻഡ് ഗാർഡിയൻ’ എന്ന് പേരിട്ടിരിക്കുന്ന റോബട്ടിന്റെ പ്രകടന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

കുങ്ഫു അഭ്യാസങ്ങൾ പോലെ സ്പിന്നിങ് കിക്കുകളും അക്രോബാറ്റിക് ഫ്ലിപ്പുകളും ചെയ്യാൻ റോബോട്ടിന് സാധിക്കുന്നു. നാല് മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ചാടുക, കാറിന്റെ ഡോറുകൾ ഇടിച്ചു തകർക്കുക, ആയുധധാരികളായ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കുക, അപകടത്തിൽപ്പെട്ടവ വാഹനമോ ഒറ്റക്കൈ കൊണ്ട് പൊക്കിമാറ്റുക തുടങ്ങിയ അവിശ്വസനീയമായ ദൃശ്യങ്ങളാണ് ഡെമോ വീഡിയോയിലുള്ളത്.

റോബട്ടിന് ഏകദേശം 8 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ പ്രവർത്തനസമയം ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ ഈ ദൃശ്യങ്ങൾ പൂർണമായും ഓട്ടോമാറ്റിക് ആണോ അതോ പ്രോഗ്രാം ചെയ്തു ചെയ്യിച്ചതാണോ എന്നതിനെക്കുറിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങൾ ഒന്നും നൽകിയിട്ടില്ല. ഇതിന്റെ വിലയോ വിപണിയിലിറങ്ങുന്ന തീയതിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ചൈനീസ് റോബട്ടിക്‌സ് കമ്പനിയായ യൂണിട്രീ പുറത്തിറക്കിയ ഹ്യുമനോയിഡ് റോബട്ടായ ‘എച്ച്2-എക്സ് കുങ്ഫു ലെജൻഡ് ഗാർഡിയൻ’ ലോകമെമ്പാടുമുള്ള ടെക് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനോടകം നിരവധി ആളുകളാണ് സോഷ്യൽമീഡിയയിലും ഈ വീഡിയോ കണ്ടിരിക്കുന്നതും അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button