അന്തർദേശീയം
ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ മിസൈൽ ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു, 8 പേർക്ക് പരുക്ക്

മനാമ : ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മനാമയിലെ ജനവാസ മേഖലയിലായിരുന്നു ഇറാൻ ആക്രമണം നടത്തിയത്.
ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ 164 ഡ്രോണുകളും 95 മിസൈലുകളും ഇതുവരെ തകർത്തതായി മന്ത്രാലയം വ്യക്തമാക്കി. ബഹ്റൈനിലെ പെട്രോളിയം കോംപ്ലക്സിനു നേരെയും ഇറാൻ ആക്രമണം നടത്തി.



