അന്തർദേശീയം

മോസ്കോ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം

മോസ്കോ : റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഡ്രോൺ ആക്രമണം. മോസ്കോ വിമാനത്താവളത്തിലേക്കാണ് ആക്രമണം നടന്നത്. 11 ഡ്രോണുകൾ വെടിവച്ചിട്ടതായി മോസ്കോ മേയർ സെർജി സോബിയാൻ പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിൽ മോസ്കോയിലെ എല്ലാ വിമാനത്താവളങ്ങളും ഒരു മണിക്കൂർ അടച്ചിട്ടു.

സുരക്ഷാ കാരണങ്ങളാൽ നേരത്തെ നിർത്തിവച്ചിരുന്ന നാല് മോസ്കോ വിമാനത്താവളങ്ങൾ എല്ലാ സർവീസുകളും പുനരാരംഭിച്ചതായി വ്യോമയാന റെഗുലേറ്റർ റോസാവിയറ്റ്സിയ പറഞ്ഞു. ഷെറെമെറ്റീവോ, ഡൊമോഡെഡോവോ, വുനോക്കോവോ, സുക്കോവ്സ്കി വിമാനത്താവളങ്ങൾ ഒരു മണിക്കൂറിലധികം പ്രവർത്തനം നിർത്തിവച്ചിരുന്നു. ആഭ്യന്തര, അന്തർദേശീയ ഗതാഗതത്തിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് ഈ വിമാനത്താവളങ്ങളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button