അന്തർദേശീയം

യുഎസിലെ കൊളറാഡോയിൽ ചെറു വിമാനം തകർന്നുവീണു; നാലു മരണം

ഡെൻവർ : യുഎസിലെ കൊളറാഡോയിൽ ചെറു വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ നാലു മരണം. വടക്കൻ കൊളറാഡോയിൽ സ്റ്റീംബോട്ട് സ്പ്രിംഗ്സിലെ സ്കീ റിസോർട്ട് കമ്മ്യൂണിറ്റിക്ക് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ആറ് സീറ്റുകളുള്ള ടർബോപ്രോപ്പ് വിമാനമായ എപ്പിക് ഇ1000 പുലർച്ചെ 12:20 ഓടെ നാല് പേരുമായി തകർന്നുവീണതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് റൗട്ട് കൗണ്ടി കൊറോണർ മിച്ച് ലോക്ക് പറഞ്ഞു. വിമാനം പർവതപ്രദേശങ്ങളിലേക്ക് തകർന്നുവീഴുകയായിരുന്നുവെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി എഫ്എഎയും ദേശീയ ഗതാഗത സുരക്ഷാ ബോർഡും അറിയിച്ചു. ടെന്നസിയിലെ ഫ്രാങ്ക്ലിനിലുള്ള എഎൽഎസ് ഏവിയേഷൻ എൽഎൽസി എന്ന കമ്പനിയുടേതാണ് വിമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button