അന്തർദേശീയം

ഇറാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ടെഹ്റാൻ : തെക്കൻ ഇറാനിൽ ഞായറാഴ്ച രാവിലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് (ഫെബ്രുവരി 1 ഞായറാഴ്ച) രാവിലെ പ്രാദേശിക സമയം 8:11ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷനൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ അറിയിച്ചു. ഭൂകമ്പ മാപിനിയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ സാരമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഭൂചലനത്തിന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭൂചലനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ വിട്ട് പുറത്തേക്കിറങ്ങി ഓടിയെന്ന് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. അതേസമയം, യുഎഇയെ ഭൂകമ്പം ബാധിച്ചിട്ടില്ല. ദുബായിലെ ഉയർന്ന കെട്ടിടങ്ങൾ മുതൽ റാസൽ ഖൈമയിലെ തീരപ്രദേശങ്ങൾ വരെയുള്ള എമിറേറ്റ്‌സിലുടനീളമുള്ള താമസക്കാർക്ക് ഒരു പ്രകമ്പനവും അനുഭവപ്പെട്ടില്ലെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button