അന്തർദേശീയം

റ​​​ഷ്യ​​​യെ അ​​​പ​​​ല​​​പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​ക്കു ച​​​ഞ്ച​​​ല​​​ത​​​​​​;ജോ ​​​ബൈ​​​ഡ​​​ന്‍


വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: റ​​​ഷ്യ​​​യെ അ​​​പ​​​ല​​​പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​ക്കു ച​​​ഞ്ച​​​ല​​​ത​​​യാ​​​ണെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍.
ക്വാ​​​ഡ് സ​​​ഖ്യ​​​ത്തി​​​ലെ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ള്‍ റ​​​ഷ്യ​​​ക്കെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളെ പ്ര​​​കീ​​​ര്‍​​​ത്തി​​​ക്ക​​​വേ​​​യാ​​​യി​​​രു​​​ന്നു ഈ ​​​പ്ര​​​തി​​​ക​​​ര​​​ണം.
ഇ​​​ന്തോ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ല്‍ ചൈ​​​ന​​​യു​​​ടെ ആ​​​ധി​​​പ​​​ത്യം ത​​​ട​​​യാ​​​ന്‍ രൂ​​​പീ​​​ക​​​രി​​​ച്ച ക്വാ​​​ഡ് സ​​​ഖ്യ​​​ത്തി​​​ല്‍ ജ​​​പ്പാ​​​ന്‍, യു​​​എ​​​സ്, ഓ​​​സ്ട്രേ​​​ലി​​​യ, ഇ​​​ന്ത്യ എ​​​ന്നി​​​വ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​​ന്ത്യ​​​യെ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ല്‍ ക്വാ​​​ഡ് സ​​​ഖ്യ​​​ത്തി​​​ലെ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ള്‍ പു​​​ടി​​​ന്‍റെ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ചു. ഇ​​​ന്ത്യ​​​ക്ക് ഒ​​​രു​​​ത​​​രം ച​​​ഞ്ച​​​ല​​​ത​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു.
യു​​​ക്രെ​​​യ്ന്‍ പ്ര​​​ശ്ന​​​ത്തി​​​നു ന​​​യ​​​ത​​​ന്ത്ര​​​വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ പ​​​രി​​​ഹാ​​​രം കാ ണാ​​​മെ​​​ന്ന​​​താ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ നി​​​ല​​​പാ​​​ട്. യു​​​എ​​​ന്നി​​​ല്‍ റ​​​ഷ്യ​​​ക്കെ​​​തി​​​രേ കൊ​​​ണ്ടു​​​വ​​​ന്ന മൂ​​​ന്നു പ്ര​​​മേ​​​യ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്ത്യ വോ​​​ട്ടു​​​ചെ​​​യ്യാ​​​തെ മാ​​​റി​​​നി​​​ന്നി​​​രു​​​ന്നു. റ​​​ഷ്യ​​​യു​​​ടെ എ​​​ണ്ണ വി​​​ല​​​കു​​​റ​​​ച്ചു വാ​​​ങ്ങി​​​ക്കാ​​​നും ഇ​​​ന്ത്യ​​​ക്കു പ​​​ദ്ധ​​​തി​​​യു​​​ണ്ടെ​​​ന്നാ​​ണു റി​​​പ്പോ​​​ര്‍​​​ട്ട്.

പുടിന്‍ രാസ-ജൈവ ആയുധങ്ങള്‍ പ്രയോഗിച്ചേക്കും: ബൈഡന്‍

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി:
യു​​​ക്രെ​​​യ്ന്‍​​​കാ​​​രു​​​ടെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ല്‍ മ​​​തി​​ലി​​നോ​​​ടു ചേ​​​ര്‍​​​ത്തു​​​നി​​​ര്‍​​​ത്ത​​​പ്പെ​​​ട്ട​​​വ​​​നെ​​​പ്പോ​​​ലെ​​​യാ​​ണു റ​​​ഷ്യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബൈ​​​ഡ​​​ന്‍. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പു​​​ടി​​​ന്‍ രാ​​​സ-​​​ജൈ​​​വ ആ​​​യു​​​ധ​​​ങ്ങ​​​ളെ അ​​​ഭ​​​യം പ്രാ​​​പി​​​ച്ചേ​​​ക്കാം.
യു​​​ക്രെ​​​യ്നി​​​ല്‍ രാ​​​സ-​​​ജൈ​​​വ ആ​​​യു​​​ധ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന് റ​​​ഷ്യ നേ​​​ര​​​ത്തേ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. യു​​​ക്രെ​​​യ്നി​​​ല്‍ ഈ ​​​ആ​​​യു​​​ധ​​​ങ്ങ​​​ള്‍ പ്ര​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള മു​​​ന്നൊ​​​രു​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​​ണ​​​മെ​​​ന്ന​​​തു വ്യ​​​ക്ത​​​മാ​​​ണെ​​​ന്ന് ബൈ​​​ഡ​​​ന്‍ പ​​​റ​​​ഞ്ഞു.

Related Articles

Back to top button