മാൾട്ടാ വാർത്തകൾ
മാൾട്ട ഇൻ്റർനാഷണൽ വൈൻ ഫെസ്റ്റിവലിന് തുടക്കം

മാൾട്ട ഇന്റർനാഷണൽ വൈൻ ഫെസ്റ്റിവൽ ബുധനാഴ്ച ആരംഭിച്ചു . പ്രാദേശിക വൈൻ വ്യവസായത്തിന്റെ പ്രചാരണത്തിന് വേണ്ടിയാണ് അർഗോട്ടി ഗാർഡൻസിൽ അഞ്ച് ദിവസത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കൃഷി മന്ത്രി ആന്റൺ റെഫലോ, വൈൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. മിസിയോ മാൾട്ടയ്ക്കായി ഫണ്ട് സ്വരൂപിക്കുന്ന ഈ ഫെസ്റ്റിവലിൽ ഫിൽ കോളിൻസ്, പോലീസ്, എൽവിസ് മ്യൂസിക് ട്രിബ്യൂട്ടും വൈൻ രുചിക്കൽ മാസ്റ്റർക്ലാസുകളും ഉണ്ടായിരിക്കും