വേസ്റ്റ്സെർവ് റീ യൂസ് സെന്ററുകളിലെ വരുമാനം തദ്ദേശീയ തേനീച്ച സംരക്ഷണത്തിന് ഫണ്ടായി മാറുന്നു

വേസ്റ്റ്‌സെർവ് നടത്തുന്ന റീ യൂസ് സെന്ററുകൾ സന്ദർശകരെ ആകർഷിക്കുന്നു. 2022 ജൂൺ മുതൽ നാല് റീ യൂസ് സെന്ററുകളിലായി ഏകദേശം 30,000 സന്ദർശകരാണ് എത്തിയത്. ഏകദേശം €110,000 വരുമാനം നേടുകയും ചെയ്തു. തദ്ദേശീയ തേനീച്ച സംരക്ഷണം ഉൾപ്പെടെയുള്ള പരിസ്ഥിതി പദ്ധതികൾക്കായി ഫണ്ട് ചെലവാക്കാൻ റീയൂസ് സെന്ററുകളുടെ വരുമാനം കൊണ്ടാകുന്നുണ്ട്.
പാരിസ്ഥിതിക സമ്മർദ്ദങ്ങൾ നേരിടുന്ന നിർണായക പരാഗണകാരിയായ മാൾട്ടയിലെ തദ്ദേശീയ തേനീച്ച ഇനങ്ങളെ (ആപിസ് മെല്ലിഫെറ റട്ട്‌നേരി) സംരക്ഷിക്കുന്നതിനായി Żurrieq-ലെ വീഡ് ഫുലിജയിൽ 6.5 ഹെക്ടർ വിസ്തൃതിയുള്ള ഒരു തേനീച്ച സങ്കേതം സൃഷ്ടിക്കുന്നതിനാണ് റീ യൂസ് സെന്ററിലെ മിക്ക ഫണ്ടുകളും ചെലവഴിച്ചതെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഗോസോയിലെ ടാൽ-കസ് വേസ്റ്റ്‌സെർവ് സിഎ സൈറ്റ് സന്ദർശിച്ചപ്പോൾ പരിസ്ഥിതി-ഊർജ്ജ മന്ത്രി മിറിയം ഡാലി ഈ സംരംഭത്തിന്റെ വിശാലമായ പ്രാധാന്യം എടുത്തുകാട്ടി. പല കുടുംബങ്ങളും ഉപയോഗിക്കാത്ത വസ്തുക്കൾ കൊണ്ടുവന്നുവെന്നും പിന്നീട് മറ്റുള്ളവർ കുറഞ്ഞ വിലയ്ക്ക് അവ വാങ്ങിക്കൊണ്ടുവന്നതിനാലുമാണ് ടാൽ-കസ് പുനരുപയോഗ കേന്ദ്രം വിജയിച്ചതെന്ന് ഗോസോ മന്ത്രി ക്ലിന്റ് കാമില്ലേരി പറഞ്ഞു.”ഇങ്ങനെ ഞങ്ങൾ മാലിന്യം കുറയ്ക്കുകയും പുതുതായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. വസ്തുക്കൾക്ക് ഒരു പുതിയ ജീവൻ നൽകുന്നതിനൊപ്പം, പ്രധാനപ്പെട്ട പാരിസ്ഥിതിക പദ്ധതികൾക്കും ഞങ്ങൾ നേരിട്ട് ധനസഹായം നൽകുന്നു-അദ്ദേഹം പറഞ്ഞു.
2022 ജൂണിൽ ഹാൽ ഫാറിലാണ് ആദ്യത്തെ കേന്ദ്രം തുറന്നത് . ശൃംഖലയിൽ ഇപ്പോൾ സെവ്കിജ (ഗോസോ), ഹാൽ ലുക്ക, മ്രീഹൽ എന്നിവിടങ്ങളിലും റീയൂസ് കേന്ദ്രങ്ങളുണ്ട്. ഗോസോ കേന്ദ്രം പ്രത്യേകിച്ചും വിജയകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പുനരുപയോഗ കേന്ദ്രങ്ങളോടുള്ള പൊതുജനങ്ങളുടെ ശക്തമായ പ്രതികരണം വളരെ പ്രോത്സാഹജനകമാണെന്ന് വേസ്റ്റ്സെർവ് സിഇഒ റിച്ചാർഡ് ബിലോക്ക അഭിപ്രായപ്പെട്ടു,