മാൾട്ടാ വാർത്തകൾ
ലൂഖയിൽ കാറിടിച്ച് 79 വയസ്സുള്ള വയോധികയ്ക്ക് ഗുരുതരമായി പരിക്ക്

ലൂഖയിൽ കാറിടിച്ച് 79 വയസ്സുള്ള വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10:30 ഓടെ ലൂഖയിലെ ത്രിഖ് സാന്ത മരിയയിലായിരുന്നു (Triq Santa Marija) അപകടം.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ലൂക്ക സ്വദേശിനിയായ വയോധികയെ 57കാരിയായ കിർകോപ് സ്വദേശിനി ഓടിച്ചിരുന്ന ടൊയോട്ട ഓറിസ് (Toyota Auris) കാർ ആണ് ഇടിച്ചതെന്ന് പൊലീസ് കണ്ടെത്തി.
ഉടൻ തന്നെ മെഡിക്കൽ സംഘമെത്തി പ്രഥമശുശ്രൂഷ നൽകിയ ശേഷം വയോധികയെ ആംബുലൻസിൽ മാറ്റർ ഡെയ് ആശുപത്രിയിലേക്ക് (Mater Dei Hospital) മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പരിക്കുകൾ ഗുരുതരമാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.



