മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ

മാൾട്ട ഇന്ത്യൻ ഹൈകമ്മീഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു.

വലേറ്റ : മാൾട്ട ഇന്ത്യൻ ഹൈകമ്മീഷന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം ഹൽഫാർ പീസ് ലാബിലെ ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി ആചാരിച്ചു. ചടങ്ങിൽ കൾച്വറൽ സെക്രട്ടറി സി.പി ലക്ഷ്മി അധ്യക്ഷ ആയിരുന്നു. സെക്കന്റ്‌ ഓഫീസർ അനിരുദ്ധദാസ് ചടങ്ങിനെ അഭിസംബോധന ചെയ്തു. ഫാദർ മിന്റോ മുഖ്യപ്രഭാഷണം നടത്തി. മാൾട്ടയിലെ വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. യുവധാര മാൾട്ടയെ പ്രതിനിധീകരിച്ചു എക്സിക്യൂട്ടീവ് അംഗങ്ങളായ അയൂബ് തവനൂർ, രമ്യ വൈമേലിൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button