യൂറോപ്യൻ യൂണിയൻ വാർത്തകൾ
റഷ്യൻ എണ്ണകടത്ത് : ഇന്ത്യൻ കപ്പിത്താൻ ഫ്രഞ്ച് നാവികസേനയുടെ കസ്റ്റഡിയിൽ

പാരിസ് : ഉപരോധം മറികടന്ന് റഷ്യയ്ക്കായി എണ്ണനീക്കം നടത്തിയ ‘ഗ്രിഞ്ച്’ എന്ന കപ്പലിന്റെ ഇന്ത്യക്കാരനായ ക്യാപ്റ്റൻ ഫ്രഞ്ച് നാവികസേനയുടെ പിടിയിൽ. മെഡിറ്ററേനിയൻ കടലിൽ ഇന്നലെയാണ് ഫ്രഞ്ച് നാവികസേന കപ്പൽ തടഞ്ഞത്. കസ്റ്റഡിയിലെടുത്ത ക്യാപ്റ്റനെ ചോദ്യം ചെയ്യാനായി ജുഡീഷ്യൽ അധികൃതർക്കു കൈമാറി. കപ്പലിലെ ജീവനക്കാരും ഇന്ത്യക്കാരാണ്. വടക്കുപടിഞ്ഞാറൻ റഷ്യയിലെ മുർമാൻസ്കിൽനിന്നാണ് കപ്പൽ പുറപ്പെട്ടത്.



