കേരളം

പോത്തന്‍ കോട് തങ്കമണി കൊലപാതകം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : മംഗലപുരത്ത് കൊല്ലപ്പെട്ട ഭിന്നശേഷിക്കാരിയായ സ്ത്രീ ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ പോത്തന്‍കോട് സ്വദേശി തൗഫീഖ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. പോക്‌സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് തൗഫീഖ്.

മംഗലപുരം കൊയിത്തൂര്‍കോണം യുപി സ്‌കൂളിന് എതിര്‍ വശത്ത് മണികണ്ഠന്‍ ഭവനില്‍ തങ്കമണിയെയാണ്(69) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ തനിച്ചാണ് താമസിച്ചിരുന്നത്.

പൂജയ്ക്കായി വീട്ടിനടുത്തുള്ള പറമ്പില്‍ പൂ പറിക്കാനായി പോയ ഇവര്‍ മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്റെ വസ്തുവിനോട് ചേര്‍ന്ന പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തങ്കമണിയുടെ സഹോദരിയാണ് വീടിനടുത്തുള്ള പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. കമ്മല്‍ കാണാനുണ്ടായിരുന്നില്ല. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button