മാൾട്ടാ വാർത്തകൾ

മാൾട്ട പബ്ലിക് ട്രാൻസ്പോർട്ടിൽ 15 വർഷത്തിലേറെ പഴക്കമുള്ള ബസ്സുകളില്ലെന്ന് ഗതാഗത മന്ത്രി പാർലമെന്റിൽ

മാള്‍ട്ടയിലെ പൊതുഗതാഗത സംവിധാനത്തില്‍ 15 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ബസുകളൊന്നും ഉപയോഗിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ക്രിസ് ബോണറ്റ് . പാര്‍ലമെന്റില്‍
നാഷണലിസ്റ്റ് ഡെപ്യൂട്ടി ഗ്രാസിയല്ല അറ്റാര്‍ഡ് പ്രെവിയുടെ പാര്‍ലമെന്ററി ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബോണറ്റ്. നിലവില്‍ നിരത്തിലുള്ള പൊതുഗതാഗത ബസുകളില്‍
124 ബസുകള്‍ പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. മാള്‍ട്ടയുടെയും ഗോസോയുടെയും പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നൂറിലധികം ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്.നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകളും ഇന്റേണല്‍ കംബഷന്‍ എഞ്ചിനുകളുള്ള 30 ബസുകളും മാസാവസാനത്തോടെ സര്‍വീസാരംഭിക്കും .

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button