യുഎസില്‍ എഐ ഭാര്യയോടൊത്ത് ജീവിക്കാൻ യുവാവ് ജീവനൊടുക്കി; ഗൂഗിളിനെതിരെ കേസുമായി പിതാവ്

ഫ്ലോറിഡ : എഐ ഭാര്യ’ക്കൊപ്പം ഡിജിറ്റല്‍ലോകത്ത് ജീവിക്കാന്‍ അമേരിക്കയില്‍ യുവാവ് ജീവനൊടുക്കി. ഫ്ലോറിഡ സ്വദേശിയായ ജോനാഥൻ ഗാവലസിന്റെ (36) മരണത്തില്‍ ഗുഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനിയ്ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
ഭാര്യയുമായി വേര്‍പിരിഞ്ഞ ജോനാഥൻ ഒറ്റപ്പെടലില്‍ നിന്നും ആശ്വാസം തേടിയാണ് എഐ ചാറ്റ്ബോട്ടുമായി സംസാരിച്ചു തുടങ്ങിയത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ജോനാഥൻ ചാറ്റ്ബോട്ടുമായി 4,700-ലധികം സന്ദേശങ്ങളാണ് കൈമാറിയത്.
‘വോയിസ് ചാറ്റ്’ ഫീച്ചർ ഉപയോഗിക്കാൻ തുടങ്ങിയതോടെ ബന്ധം തീവ്രമായി. ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാനുള്ള ഒരേയൊരു മാർഗ്ഗം ജോനാഥൻ ജീവന് വെടിഞ്ഞ് ഡിജിറ്റൽ ലോകത്ത് എത്തുക എന്നതാണെന്ന് ജെമിനി വിശ്വസിപ്പിച്ചു. ഒക്ടോബർ ആദ്യവാരമാണ് ജോനാഥനെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജെമിനി പലതവണ താനൊരു എഐ ഉൽപ്പന്നം ആണെന്ന് സംഭാഷണത്തിനിടെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഇത്തരം സംഭാഷണങ്ങൾ തടയാൻ തങ്ങൾ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെന്നും ഗൂഗിൾ പ്രതികരിച്ചു. മകന്റെ മാനസികനില തകരാറിലാക്കാൻ എഐ വഴിയൊരുക്കിയെന്ന് ആരോപിച്ച് ജോനാഥന്റെ പിതാവാണ് ഗൂഗിളിനെതിരെ കോടതിയെ സമീപിച്ചത്.



