ഡയപ്പര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം
ഹൈദരാബാദ് : തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ നന്ദിഗാമ പ്രദേശത്ത് ഡയപ്പര്‍ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. കാംസണ്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. വെളുപ്പിനെ ഒന്നോടെയാണ് സംഭവം.
തീപിടിത്തത്തില്‍ ഡയപ്പര്‍ നിര്‍മാണ യൂണിറ്റ് പൂര്‍ണമായി കത്തിനശിച്ചു. 30 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് പ്രാഥമിക കണക്ക്. സംഭവത്തില്‍ ആളപായമില്ല. വിവിധ സ്ഥലങ്ങളില്‍ നിന്ന് അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി.
തീ പൂര്‍ണമായി കെടുത്താനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.