ദേശീയം

മലയാളി ദമ്പതികൾ ഡൽഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

ന്യൂ​ഡ​ൽ​ഹി : മലയാളി ദ​മ്പ​തി​ക​ളെ ഗു​രു​ഗ്രാ​മി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യും എ​ൻഐ​ടി​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ചേ​നോ​ത്ത് നാ​ര​ക​ശ്ശേ​രി എൻ.സി അ​സ്‍ലം, ഭാ​ര്യ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് കാ​രി​മു​ക്ക് വൈ​ത്ത​ല​പ്പ​റ​മ്പി​ൽ ഫ​ർ​സാ​ന​ എന്നിവരെയാ​ണ് ഗു​രു​ഗ്രാം സെ​ക്ട​ർ 68-ലെ ​മ​റീ​ന അ​പ്പാ​ർ​ട്മെ​ന്റി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

നേ​ര​ത്തെ ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​ർ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഡൽഹിയിലെത്തിയത്.

ഡ​ൽ​ഹി പൊ​ലീ​സ്​ ഇ​ൻ​ക്വ​സ്റ്റ്​ ന​ട​ത്തി ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഡ​ൽ​ഹി സ​ദ​ർ ബ​സാ​റി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button