ദേശീയം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച്ച

ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച്ച ഉണ്ടാകുമെന്നാണ് സൂചന. രണ്ടാം മോദി സർക്കാരിൻ്റെ അവസാന കേന്ദ്രമന്ത്രിസഭായോ​ഗം മാർച്ച് 12ന് ചേരും. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താന്‍ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ഒരുക്കങ്ങളും ‌വിലയിരുത്താനായി അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും ചേർന്ന് ജമ്മു കശ്മീർ സന്ദർശിക്കും. ഇതിന് ശേഷം സമ്പൂർണ യോ​ഗം ചേർന്നാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി 3400 കേന്ദ്രസേനയെ വിന്യസിക്കും. ഇത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അം​ഗീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button