മാൾട്ടാ വാർത്തകൾ

ഗോസോചാനൽ ഫെറിയിൽ വ്യാജ ബോംബ് ഭീഷണി; തെളിവെടുപ്പ് തുടരുന്നു

ഗോസോചാനൽ ഫെറി സർവീസിനെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയെന്ന കേസിൽ പ്രതിയായ 45 വയസ്സുകാരനും സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരനുമായ മാർവിൻ ടബോണിനെതിരെ തെളിവെടുപ്പ് തുടർന്നു.

കൗണ്ടർ ടെററിസം യൂണിറ്റിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ സാക്ഷിവിസ്താരത്തിനായി ഹാജരായി. നിലവിൽ ജാമ്യത്തിൽ കഴിയുന്ന ആളാണ് പ്രതിയായ മാർവിൻ ടാബോൺ. 2024 ഒക്ടോബർ 26-ന് ഗോസോചാനൽ ഫെറികൾക്കെതിരെ ആകെ മൂന്ന് ബോംബ് ഭീഷണി ഫോൺ കോളുകൾ ലഭിച്ചതായി അദ്ദേഹം കോടതിയെ അറിയിച്ചു. ഈ ഭീഷണികൾ വ്യാപകമായ പരിഭ്രാന്തിക്കും സർവീസുകളിൽ തടസ്സത്തിനും കാരണമായി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ബോംബ് ഭീഷണിക്കായി ഉപയോഗിച്ച അതേ ഫോൺ നമ്പർ മുമ്പ് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്താനും ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

തുടർന്ന് പോലീസ് ആ സ്ത്രീയെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തു. സംഭവദിവസം ഗോസോയിൽ നിന്ന് യാത്ര ചെയ്ത് ഗുഡ്ജ ഫെസ്റ്റയിൽ പങ്കെടുക്കാനാണ് താൻ പദ്ധതിയിട്ടിരുന്നതെന്ന് ചോദ്യം ചെയ്യലിനിടെ അവർ വ്യക്തമാക്കി.

അന്വേഷകർ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭീഷണി കോളുകൾ മ്‌കബ്ബ പ്രദേശത്ത് നിന്നാണ് വന്നതെന്ന് കണ്ടെത്തി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

കോളുകൾക്ക് പിന്നിൽ ടബോൺ തന്നെയാണെന്ന ന്യായമായ സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയുടെ വസതിയിൽ പരിശോധന നടത്താൻ വാറണ്ട് നേടി.

അറസ്റ്റിന് ശേഷം പ്രതി തന്റെ മൊബൈൽ ഫോണും അതിന്റെ പാസ്‌കോഡും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇതോടെ ഫോണിലെ ഗൂഗിൾ സെർച്ച് ചരിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കാൻ പോലീസിന് സാധിച്ചു.

അന്വേഷണത്തിനൊടുവിൽ, ഗോസോചാനൽ ഫെറി സർവീസിന്റെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഗൂഗിളിൽ തിരഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

കേസ് വിചാരണ തുടരുകയാണ്.

മജിസ്ട്രേറ്റ് കരോളി ഫറൂജിയ ഫ്രെൻഡോയാണ് കോടതിസിറ്റിംഗിന് അധ്യക്ഷയായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button