യൂറോപ്യൻ യൂണിയൻ വാർത്തകൾ

സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വൂചിച്ച് രാജിവച്ചു

ബെൽഗ്രേഡ് : സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വൂചിച്ച് രാജിവച്ചു. വരുന്ന ഒക്ടോബർ 25ന് നടക്കാനിരിക്കുന്ന അടിയന്തര പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് കാലാവധി തികയ്ക്കുന്നതിന് എട്ട് മാസം മുൻപുള്ള രാജി. സെർബിയൻ ഭരണഘടന അനുസരിച്ച് തുടർച്ചയായി മൂന്നാം തവണ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാൻ വിലക്കുള്ളതിനാലാണ് ഭരണകക്ഷിയായ സെർബിയൻ പ്രോഗ്രസീവ് പാർട്ടിയെ നയിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് എത്താൻ അലക്സാണ്ടർ വൂചിച്ച് ലക്ഷ്യമിടുന്നത്. പാർലമെന്റ് സ്പീക്കറും മുൻ പ്രധാനമന്ത്രിയുമായ അന ബ്രനാബിച്ച് താൽക്കാലിക പ്രസിഡന്റായി ചുമതലയേറ്റു.

മൂന്ന് മാസത്തിനുള്ളിൽ രാജ്യത്ത് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കും. കഴിഞ്ഞ രണ്ട് വർഷത്തോളമായി രാജ്യത്ത് അഴിമതിക്കെതിരെയും സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയും വിദ്യാർഥികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഈ ജനകീയ പ്രക്ഷോഭങ്ങളാണ് സെർബിയയെ ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. രാജി സമർപ്പിക്കുന്നതിനു തൊട്ടുമുമ്പ്, രാജ്യത്ത് നടന്ന വിവിധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികൾ ഉൾപ്പെടെ 49 പേർക്ക് പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് അദ്ദേഹം മാപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button