അന്തർദേശീയം

എബോള വൈറസ് : കിഴക്കൻ കോം​ഗോയിൽ വീണ്ടും ചികിത്സാ കേന്ദ്രത്തിന് തീയിട്ടു

ബുനിയ : കിഴക്കൻ കോം​ഗോയിൽ എബോള വൈറസ് പടരുന്നതിനിടെ വീണ്ടും ഒരു ചികിത്സാ കേന്ദ്രത്തിന് തീയിട്ട് ജനക്കൂട്ടം. ഇതിനിടെ, എബോള ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 18 പേർ ജനവാസമേഖലയിലേക്ക് കടന്നുകളയുകയും ചെയ്തു.

മോങ്ബാവാലു ​ന​ഗരത്തിൽ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സ്ഥാപിച്ച താൽക്കാലിക ചികിത്സാ കേന്ദ്രത്തിനാണ് തീയിട്ടത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ചികിത്സാ കേന്ദ്രത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ വ്യാഴാഴ്ച റവാംപാര ന​ഗരത്തിലും സമാനമായ രീതിയിൽ ചികിത്സാ കേന്ദ്രത്തിന് ജനങ്ങൾ തീയിട്ടിരുന്നു. എബോള ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വിട്ടുനൽകാത്തതിനെ തുടർന്നാണ് അവിടെ ആക്രമണം നടന്നത്.

എബോള ബാധിതരുടെ മൃതദേഹങ്ങളിൽ നിന്ന് രോ​ഗം പടരാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിച്ചാണ് അധികൃതർ സംസ്കാര ചടങ്ങുകൾ നടത്തുന്നത്. രോ​ഗവ്യാപനം തടയുന്നതിനായി 50 ൽ അധികം ആളുകൾ പങ്കെടുക്കുന്ന പൊതുചടങ്ങുകൾക്കും മരണാനന്തര ചടങ്ങുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button