അന്തർദേശീയം

ബാങ്കോക്കിലെ എണ്ണ സംസ്കരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനം; ഏഴ് പേർക്ക് പരിക്ക്

ബാങ്കോക്ക് : ബാങ്കോക്കിലെ എണ്ണ സംസ്കരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. സ്ഫോടനം നടന്ന പ്രദേശത്തെ താമസക്കാർക്ക് ഉടൻ തന്നെ സ്ഥലത്ത് നിന്ന് മരണമെന്ന സന്ദേശം നൽകി.

പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും സ്‌ഫോടനത്തിന്റെ ആഘാതം മൂലം പുക തങ്ങിക്കിടക്കുകയാണ്. തായ്‌ലൻഡിൽ അഞ്ചാമത്തെ ഏറ്റവും വലിയ ശുദ്ധീകരണശാലയാണ്.

പ്രതിദിനം 120,000 ബാരൽ എണ്ണ സംസ്കരിക്കാൻ ശേഷിയുണ്ട്. 2012 ജൂലൈയിൽ റിഫൈനറിയിലുണ്ടായ ഒരു സ്ഫോടനത്തിലും തീപിടുത്തത്തിലും സമീപത്തെ ഒരു റെസിഡൻഷ്യൽ പരിസരത്ത് നാശനഷ്ടങ്ങൾ വിതച്ചിരുന്നു.

രണ്ടാഴ്ചയോളം സമയമെടുത്ത് ഇവിടെ ജനജീവിതം പഴയപടിയാക്കിയത്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരിസരത്തെ താമസക്കാരോട് പ്രദേശത്ത് നിന്ന് മാറിനിൽക്കാനും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ട് അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button