അന്തർദേശീയം

മതിയായ രേഖകള്‍ ഇല്ല; ചൈനീസ് ന്യൂറോസയൻസ് ഗവേഷകയെ തടവിലാക്കി യുഎസ് ഇമിഗ്രേഷൻ

വാഷിങ്ടൺ ഡിസി : പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഗവേഷകയായ ചൈനീസ് വംശജയെ യാത്രമാധ്യേ തടവിലാക്കി യുഎസ് എമിഗ്രേഷൻ അധികൃതര്‍. വാഷിങ്ടണിൽ നിന്നും ന്യൂജഴ്സിയിലേക്ക് വിമാനം കയറാൻ എത്തിയപ്പോഴാണ് നടപടി. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷ ഡോക്ടറൽ വിദ്യാർഥിയായ ഇവ യി സിയയെ ആണ് തടവിലാക്കിയത്. തലസ്ഥാന നഗരിയിൽ ന്യൂറോസയൻസ് സംബന്ധിച്ച കോൺഫറൻസിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഇതിനിടെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് എത്തി പിടികൂടി.

വിസ കാലവാധി കഴിഞ്ഞിട്ടും അമേരിക്കയിൽ തങ്ങി. പഠനം തുടങ്ങുന്നതിന് രേഖകള്‍ ഇല്ല എന്നിങ്ങനെയാണ് കുറ്റാരോപണം. ഉന്നതയായ ഗവേഷകയ്ക്ക് എതിരായ നടപടി ഞെട്ടുച്ചുവെന്ന് യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റ് സ്കൂൾ ഡീൻ റോഡ്നി പ്രീസ്റ്റ്ലി പ്രതികരിച്ചു. 14-ാം വയസിൽ കുടുംബത്തോടൊപ്പം യു എസിൽ എത്തിയതാണ്. ഇവരുടെ അഭയാര്‍ഥി വിസ അപേക്ഷ കോടതിയിൽ തുടരുകയാണ്. ഇക്കാര്യത്തിൽ തീരുമാനം വരുന്നതിന് മുൻപുള്ള നടപടി നിയമ വിരുദ്ധമാണെന്ന് ഇവയുടെ അഭിഭാഷക പ്രതികരിച്ചു.

അറസ്റ്റിന് ശേഷം ഇവയെ വിർജീനിയയിലെ ഐസിഇ കരോലിൻ ഡിറ്റൻഷൻ സെന്ററിൽ തടവിൽ പാര്‍പ്പിച്ചിരിക്കയാണ്.

2024-ൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT)നിന്ന് ബിരുദം നേടിയ ഇവ,പ്രിൻസ്റ്റൺ ന്യൂറോ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ മനുഷ്യന്റെ തീരുമാനമെടുക്കൽ പ്രക്രിയയുടെ നാഡീവ്യൂഹപരമായ അടിസ്ഥാനത്തെക്കുറിച്ചാണ് ഗവേഷണം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button