അന്തർദേശീയം

എണ്ണക്കപ്പലുകൾക്ക് നേരെ സൈബർ ആക്രമണം; അന്വേഷണം ആരംഭിച്ച് അമേരിക്ക

വാഷിങ്ടൺ ഡിസി : എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഡസൻ കണക്കിനു സൈബർ ആക്രമണങ്ങളിൽ ഇറാനുള്ള പങ്കിനെക്കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. പശ്ചിമേഷ്യയ്ക്ക് പുറത്തുള്ള അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ടുള്ള സൈബർ ഓപ്പറേഷനുകളിലൂടെയും ഭീകരാക്രമണ ഗൂഢാലോചനകളിലൂടെയും ഇറാൻ യുദ്ധം വ്യാപിപ്പിക്കുന്നു എന്ന ആശങ്കകൾക്കിടയിലാണ് ഈ നീക്കം. അമേരിക്കൻ ഉദ്യോഗസ്ഥരെയും വിഷയവുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും ഉദ്ധരിച്ചാണ് വാൾ സ്ട്രീറ്റ് ജേണൽ വാർത്ത പുറത്തുവിട്ടത്.

എണ്ണ, ദ്രവീകൃത പെട്രോളിയം വാതകം, രാസവസ്തുക്കൾ, മറ്റ് സ്ഫോടകവസ്തുക്കൾ എന്നിവ വഹിച്ചുകൊണ്ടുപോയ ഏകദേശം അമ്പതോളം കപ്പലുകൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടായതായാണ് കരുതപ്പെടുന്നത്. ചില കപ്പലുകൾക്ക് മുന്നറിയിപ്പുകളും ബോംബ് ഭീഷണികളും ലഭിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കപ്പലുകൾ സ്ഫോടനത്തിലൂടെ തകർക്കുമെന്നായിരുന്നു ഭീഷണി. സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനെയാണ് അമേരിക്ക പ്രധാനമായും സംശയിക്കുന്നതെങ്കിലും, റഷ്യയ്ക്കും ഇതിൽ പങ്കുണ്ടാകാമെന്ന സാധ്യതയും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button