അന്തർദേശീയം

ലിബിയയില്‍ റഷ്യന്‍ പടക്കപ്പലിന് നേരെ യുക്രൈൻ ഡ്രോണ്‍ ആക്രമണം

ട്രിപ്പോളി : ലിബിയയിലെ ബെന്‍ഗാസിയില്‍ നങ്കൂരമിട്ടിരുന്ന റഷ്യന്‍ പടക്കപ്പല്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മുങ്ങി. ഞായറാഴ്ച പുലര്‍ച്ചെയാണ് കപ്പലിനു നേരെ യുക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കപ്പല്‍ മുങ്ങുകയായിരുന്നു. ഇന്ധനം നിറയ്ക്കുന്നതിനായി ബെന്‍ഗാസിയില്‍ നങ്കൂരമിട്ടതായിരുന്നു റഷ്യന്‍ നാവികസേനയുടെ പടക്കപ്പലായ മെര്‍ക്കുറി. ലിബിയന്‍ നാവിക സേന കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതാണ് വിവരം.

റഷ്യക്കാരും ലിബിയന്‍സും ഉള്‍പ്പെടെ 10 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ആക്രമണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്കും സുരക്ഷാ സമിതിക്കും ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചതായി പ്രധാനമന്ത്രി ഒസാമ ഹമദ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.

രണ്ട് അജ്ഞാത സമുദ്ര ഡ്രോണുകള്‍ കപ്പലില്‍ ഇടിക്കുകയായിരുന്നു. ഉപഗ്രഹ ചിത്രങ്ങള്‍ കപ്പല്‍ ഭാഗികമായി മുങ്ങുകയും മറിയുകയും ചെയ്തതായി തെളിയിക്കുന്നുണ്ട്. പടിഞ്ഞാറന്‍ ലിബിയയിലെ യുക്രെയ്ന്‍ സൈന്യത്തിന്റെ താവളത്തില്‍ നിന്നാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്നാണ് ലിബിയന്‍ സൈനിക ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രെയ്ന്‍ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. റഷ്യയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button