അന്തർദേശീയംയൂറോപ്യൻ യൂണിയൻ വാർത്തകൾ

വിവാഹിതർക്ക് കത്തോലിക്കാ പുരോഹിതരാകാൻ അനുമതിനൽകില്ല : മാർപാപ്പ

റോം : വിവാഹിതരായ പുരുഷന്മാർക്കും കത്തോലിക്കാ പുരോഹിതരാകാൻ അനുമതിനൽകണമെന്ന നിർദേശം ഇപ്പോൾ പരിഗണനയിലില്ലെന്ന് ലിയോ പതിന്നാലാമൻ മാർപാപ്പ.

തെക്കേ അമേരിക്കൻ പര്യടനം പൂർത്തിയാക്കി റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹിതരെ പുരോഹിതരാക്കുന്നത് സഭയ്ക്കുള്ളിൽ ഭിന്നതയുണ്ടാക്കാൻ സാധ്യതയുണ്ടെന്നും നിലവിൽ സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കുമാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന സാധ്യത തള്ളിക്കളയുന്നില്ലെന്നും എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയവും കൂട്ടായ ആലോചനയും ആവശ്യമാണെന്നും പാപ്പ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button