അന്തർദേശീയം

സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിള്‍ മുറിഞ്ഞു; പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു

ലാഹോര്‍ : പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു. സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിളില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് തടസ്സം നേരിട്ടത്. SEA-ME-WE5(SMW5) എന്ന കേബിളിലാണ് തടസം നേരിട്ടതെന്നും പാകിസ്ഥാന്‍ തീരത്ത് നിന്നും 11 കിലോമീറ്റര്‍ അകലെയായാണ് തകരാര്‍ സംഭവിച്ചതെന്നും പാകിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു.

ഇതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ രാജ്യത്തുടനീളം തടസപ്പെട്ടേക്കാമെന്നും ചിലയിടത്ത് സ്പീഡ് കുറയാമെന്നും അറിയിപ്പില്‍ പറയുന്നു. ഇന്റര്‍നെറ്റ് കേബിളിന്റെ കണ്‍സോര്‍ഷ്യവുമായി ട്രാന്‍സ്‌വേള്‍ഡ് അസോസിയേറ്റ്‌സ് ബന്ധപ്പെട്ടിട്ടുണ്ടെന്നും കൃത്യമായ കാരണം തിരിച്ചറിഞ്ഞ് എത്രയും വേഗം പരിഹരിക്കുമെന്നും താല്‍കാലികമായി പകരം സംവിധാനം ഒരുക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും എത്രയും വേഗം രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാധാരണനിലയിലാക്കാന്‍ നടപടിയുണ്ടാകുമെന്നും വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button