അന്തർദേശീയം

ഒക്റ്റോബർ 7 ആക്രമണത്തിന്‍റെ മുഖ‍്യ ആസൂത്രകൻ; ഹമാസ് കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ

ടെൽ അവീവ് : 2023 ഒക്റ്റോബർ 7ന് ഇസ്രയേലിൽ നടന്ന ആക്രമണത്തിന്‍റെ മുഖ‍്യ ആസൂത്രകനും ഹമാസിന്‍റെ മുതിർന്ന കമാൻഡറുമായ സമീർ അബു യൂനിസ് വ‍്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ വധിച്ചതെന്ന് ഇസ്രയേൽ സൈന‍്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സമീർ അബു കൊല്ലപ്പെട്ടതായി ഹമാസിന്‍റെ അൽ ഖാസം ബ്രിഗേഡും സ്ഥിരീകരിച്ചിട്ടുണ്ട്.

സമീർ അബു യൂനിസിന്‍റെ മൃതദേഹം തങ്ങൾക്ക് ലഭിച്ചതായും ഗാസയുടെ തെക്കൻ മേഖലയിലുണ്ടായ ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്കേറ്റതായും ഗാസ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഫ്പിയോട് പറഞ്ഞു.

അമെരിക്കയുടെ മധ‍്യസ്ഥതയിൽ 2025 ഒക്റ്റോബറിൽ പ്രാബല‍്യത്തിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രയേലും ഹമാസും പരസ്പരം ആരോപിച്ചു. അമെരിക്കയുടെ മധ‍്യസ്ഥതയിൽ വന്ന വെടിനിർത്തൽ കരാർ മൂലം ഗാസയിലെ ആക്രമണങ്ങൾ ഒരു പരിധി വരെ കുറഞ്ഞെങ്കിലും ഇസ്രയേൽ ഈ മേഖലയിൽ ആക്രമണം തുടരുകയാണ്.

ഗാസയുടെ ആഭ‍്യന്തര മന്ത്രാലയ കണക്കുകൾ പ്രകാരം വെടിനിർ‌ത്തൽ പ്രാബല‍്യത്തിൽ വന്നതിനു പിന്നാലെ 1,600ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രയേലിൽ സൈനികരടക്കം 8 കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button