ദേശീയം

കൊൽക്കത്ത- മുംബൈ എയർ ഇന്ത്യ വിമാനത്തിന് റാഞ്ചൽ ഭീഷണി; ഐസൊലേഷൻ ബേയിലേക്ക് മാറ്റി

കൊൽക്കത്ത : കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിന് റാഞ്ചൽ ഭീഷണി. ഇന്നലെ (ബുധനാഴ്ച) രാവിലെ 10.20-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ വാഷ്‌റൂമിൽ നിന്നാണ് ഭീഷണി കുറിപ്പ് കണ്ടെടുത്തത്. ടേക്ക് ഓഫിന് തൊട്ടു മുൻപാണ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് മുന്നറിയിപ്പ് സന്ദേശം അയച്ചത്.

രാവിലെ 11.10-ഓടെ വിമാനം റാഞ്ചുമെന്നായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നതെന്ന് കൊൽക്കത്ത എയർപോർട്ട് ഡയറക്ടർ വിക്രം വ്യക്തമാക്കി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും കർശനമായ സുരക്ഷാ പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button