അന്തർദേശീയം

ബിഗ് ടിക്കറ്റില്‍ ഒക്ടോബര്‍ അവസാന ആഴ്ചയിലെ നാല് ഇ-ഡ്രോയില്‍ മൂന്ന് മലയാളികള്‍ക്ക് ഭാഗ്യം

അബുദാബി : ബിഗ് ടിക്കറ്റില്‍ ഒക്ടോബര്‍ അവസാന ആഴ്ചയിലെ നാല് ഇ-ഡ്രോ വിജയികളില്‍ മൂന്നു മലയാളികള്‍. പരസ്യ മേഖലയില്‍ ജോലി നോക്കുന്ന അനീഷ് രവീന്ദ്രദാസ് ആണ് ഒരു മലയാളി വിജയി. 18 വര്‍ഷമായി ദുബൈയിലാണ്. സുഹൃത്തുക്കളായ 10 പേര്‍ക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കാറുള്ളത്.

ഇത്തവണ അദ്ദേഹത്തിന്റെ സംഘം പ്രൊമോഷന്‍ പ്രയോജനപ്പെടുത്തിയാണ് ടിക്കറ്റ് എടുത്തത്. രണ്ട് ടിക്കറ്റുകള്‍ വാങ്ങിയപ്പോള്‍ അവര്‍ക്ക് നാല് ടിക്കറ്റുകള്‍ ലഭിച്ചു. സുഹൃത്താണ് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തതെന്ന് അനീഷ് പറഞ്ഞു. അയാളുടെ മകന്റെ ജനനത്തീയതി വച്ചുള്ള ടിക്കറ്റാണ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കാനാണ് സംഘത്തിന്റെ തീരുമാനം.

സമ്മാനം നേടിയ രണ്ടാമത്തെ മലയാളി മുഹമ്മദ് അഷ്‌റഫ് മുണ്ടക്കൈ ഷംസുവാണ്. ഷാര്‍ജയിലാണ് 14 വര്‍ഷമായി അദ്ദേഹം താമസിക്കുന്നത്. സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി നോക്കുന്നു. മൂന്നു വര്‍ഷം മുന്‍പാണ് ബിഗ് ടിക്കറ്റില്‍ ആദ്യമായി പങ്കെടുത്തതെന്ന് അദ്ദേഹം പറയുന്നു. ആറ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. റാന്‍ഡമായി എടുത്ത ടിക്കറ്റിലൂടെയാണ് ഇത്തവണ ഭാഗ്യം വന്നത്.

മൂന്നാമത്തെ മലയാളിയായ വിജയി 52 വയസ്സുകാരനായ രാജേഷ് ഗോപാലന്‍ ആണ്. കുടുംബത്തോടൊപ്പം 30 വര്‍ഷമായി അദ്ദേഹം റാസ് അല്‍ ഖൈമയിലാണ് ജീവിക്കുന്നത്. ആദ്യമായി ബിഗ് ടിക്കറ്റ് കളിച്ച അദ്ദേഹം ഒരു കസിന്റെ കൂടെയാണ് ടിക്കറ്റ് എടുത്തത്. ഭാര്യയാണ് നമ്പര്‍ തെരഞ്ഞെടുത്തതെന്ന് രാജേഷ് പറയുന്നു. ഒക്ടോബര്‍ അവസാന ആഴ്ച്ചയിലെ ഇ-ഡ്രോയില്‍ വിജയിച്ച അവസാനത്തെ വിജയി ഒമാനില്‍ നിന്നുള്ള യൂസഫ് ആണ്. ആറ് വര്‍ഷമായി അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നുണ്ട്. സ്വന്തമായാണ് അദ്ദേഹം ടിക്കറ്റ് എടുക്കാറ്. യാത്ര ചെയ്യുമ്പോള്‍ 10-15 ടിക്കറ്റുകള്‍ എടുക്കുന്നതാണ് തന്റെ ശീലമെന്ന് അദ്ദേഹം പറയുന്നു.

നവംബറില്‍ വിജയിക്കാന്‍ ഒരുപാട് അവസരങ്ങളുണ്ട്. ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. കൂടാതെ അഞ്ച് പേര്‍ക്ക് 100,000 ദിര്‍ഹം വീതം സമാശ്വാസ സമ്മാനങ്ങള്‍. കൂടാതെ വീക്കിലി ക്യാഷ് റിവാര്‍ഡുകള്‍, ഡ്രീം കാര്‍ ഡ്രോകള്‍, ബിഗ് സ്പിന്‍ മത്സരവും നടക്കും. ബിഗ് സ്പിന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്ന മൂന്നു പേരെ ഡിസംബര്‍ 3-ന് നടക്കുന്ന ഡ്രോയില്‍ അറിയാം. ഇവര്‍ക്ക് ജനുവരി 3-ന് ബിഗ് സ്പിന്‍ കളിക്കാം. 1 മില്യണ്‍ ദിര്‍ഹം വരെ സമ്മാനം നേടാനാണ് അവസരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button