അന്തർദേശീയം

ദുബായ് സർവീസുകൾ ഫെബ്രുവരി വരെ റദ്ദാക്കി സിംഗപ്പൂർ എയർലൈൻസ്

സിംഗപ്പൂർ സിറ്റി : പശ്ചിമേഷ്യയിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് സിംഗപ്പൂരിനും ദുബായിക്കുമിടയിലുള്ള എല്ലാ വിമാന സർവീസുകളും 2027 ഫെബ്രുവരി 28 വരെ റദ്ദാക്കി സിംഗപ്പൂർ എയർലൈൻസ്. വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ മാർ​ഗനിർദ്ദേശത്തിലാണ് എയർലൈൻ ഇക്കാര്യം അറിയിച്ചത്.

സിംഗപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള SQ494 സർവീസിനെയും ദുബായിൽ നിന്ന് തിരികെയുമുള്ള SQ495 സർവീസിനെയുമാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുന്നത്. മേഖലയിലെ അനിശ്ചിതത്വം തുടരുന്നതിനാൽ മറ്റ് സർവീസുകളെയും ഇത് ബാധിച്ചേക്കാമെന്ന് എയർലൈൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യാത്രക്കാർ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി വെബ്‌സൈറ്റിലെ ഫ്ലൈറ്റ് സ്റ്റാറ്റസ് പേജ് പരിശോധിക്കണമെന്ന് എയർലൈൻ അഭ്യർഥിച്ചു. ഉണ്ടായ അസൗകര്യത്തിൽ യാത്രക്കാരോട് സിംഗപ്പൂർ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു. ഫ്ലൈറ്റ് സംബന്ധിച്ച തത്സമയ വിവരങ്ങളും അറിയിപ്പുകളും ലഭിക്കുന്നതിനായി വെബ്‌സൈറ്റിലെ മാനേജ് ബുക്കിംഗ് വഴി ഫോൺ നമ്പറും മറ്റ് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യാനോ മൊബൈൽ നോട്ടിഫിക്കേഷൻ സർവീസിൽ രജിസ്റ്റർ ചെയ്യാനോ യാത്രക്കാരോട് എയർലൈൻ ആവശ്യപ്പെട്ടു.

യാത്രക്കാർക്കുള്ള നിർദേശങ്ങൾ

സർവീസ് റദ്ദാക്കിയതുമൂലം യാത്ര ചെയ്യാൻ സാധിക്കാത്ത ടിക്കറ്റുകൾക്ക് മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും.

സിംഗപ്പൂർ എയർലൈൻസ് വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റെടുത്തവർക്ക് ഓൺലൈൻ അസിസ്റ്റൻസ് റിക്വസ്റ്റ് ഫോം വഴി റീഫണ്ടിന് അപേക്ഷിക്കാം.

ട്രാവൽ ഏജന്റുമാർ വഴിയോ മറ്റ് പാർട്ണർ എയർലൈനുകൾ വഴിയോ ബുക്ക് ചെയ്തവർ ടിക്കറ്റെടുത്ത ഏജൻസിയെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button