അന്തർദേശീയം

ഇറാൻ ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ഇടപെട്ടു; യുഎസ് തെരഞ്ഞെടുപ്പിൽ വോട്ടിങ് സംവിധാനങ്ങൾ ഹാക്ക് ചെയ്യാൻ പദ്ധതിയെന്ന് റിപ്പോർട്ട്

ടെഹ്റാൻ : ഇസ്രയേൽ ഇലക്ഷനിൽ ആർക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിൽ വലിയ ആശ്വാസത്തിലാണ് ഇറാൻ. നിരന്തരമായ ഏറ്റുമുട്ടലുകളിൽ തകർന്ന തങ്ങളുടെ സൈനികശേഷി പുനർനിർമിക്കാനുള്ള സമയമായാണ് ടെഹ്റാൻ ഇസ്രയേലിലെ ഈ അവസ്ഥയെ കാണുന്നത്.

ദി ടെലിഗ്രാഫിന് പേരു വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രയേലിന്‍റെ പൊതു തെരഞ്ഞെടുപ്പിന് തടസങ്ങൾ സൃഷ്ടികക്കാൻ ഇറാൻ സൈബർ റിക്രൂട്ടിങ് നടത്തിയിരുന്നു. അടുത്തതായി നവംബർ മൂന്നിനു നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഇടപെടാൻ ഇറാൻ തയാറെടുക്കുകയാണെന്നാണ് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.

യുഎസ് തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ നുഴഞ്ഞു കയറാനും വോട്ടിങ് സംവിധാനങ്ങൾ ഹാക്ക് ചെയ്യാനുമുള്ള പദ്ധതികളെ ഇറാനിയൻ ഉദ്യോഗസ്ഥർ ടെലിഗ്രാഫിനോടു വിവരിച്ചതായാണ് പുറത്തു വരുന്ന വാർത്തകൾ. അടുത്തടുത്ത നാളുകളിലായി തങ്ങളുടെ രണ്ടു ശത്രു രാജ്യങ്ങളിലും നടക്കുന്ന ഈ തെരഞ്ഞെടുപ്പുകളെയും തങ്ങളുടെ ശത്രുക്കളെ രാഷ്ട്രീയമായി ദുർബലപ്പെടുത്താനുള്ള അവസരമായിട്ടാണ് ടെഹ്റാൻ കാണുന്നതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ടെലിഗ്രാഫിനോടു പറഞ്ഞതായാണ് വാർത്തകൾ.

ഏതെങ്കിലും പ്രത്യേക സ്ഥാനാർഥികൾക്ക് വിജയം ഉറപ്പാക്കുന്നതിനു പകരം ഇരു രാജ്യങ്ങളെയും അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഇറാന്‍റെ സൈനിക വിപുലീകരണത്തിന്‍റെ ഒരു ഭാഗമായാണ് ഈ സൈബർ ഹാക്കിങ് എന്ന് ഇറാൻ ടെലിഗ്രാഫിനോടു വെളിപ്പെടുത്തി. വ്യക്തമായ രാഷ്ട്രീയ വിഭജനമുണ്ടായാൽ ഇറാനെതിരേ കൂടുതൽ സൈനിക നടപടികൾ നടത്താനുള്ള അവരുടെ ഗവണ്മെന്‍റുകളുടെ കഴിവിന് തടസം നേരിടുമെന്നതാണ് ഇറാന്‍റെ പ്രതീക്ഷ.

നെതന്യാഹു പണ്ടേ പറഞ്ഞു…

തങ്ങളുടെ തെരഞ്ഞെടുപ്പിനെ ഇറാൻ സ്വാധീനിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് ഇസ്രയേൽ ആശങ്ക ഉന്നയിച്ചതിനു പിന്നാലെയാണ് ഇറാൻ ഈ അവകാശവാദവുമായി രംഗത്തെത്തിയത്. വോട്ടെടുപ്പിന് മുമ്പ് തന്നെ, ഇറാനും അതിന്‍റെ പ്രാദേശിക പ്രോക്സികളും സൈബർ പ്രവർത്തനങ്ങളും സാധ്യമായ ആക്രമണങ്ങളും ഉൾപ്പെടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനുള്ള വഴികൾ പരിഗണിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

ചുരുക്കത്തിൽ ഇസ്രയേലിന്‍റെ രാഷ്ട്രീയ പ്രതിസന്ധിയെ ഇറാൻ ഒരു അവസരമായി കാണുകയാണ്. ഇസ്രായേൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ, പ്രത്യേകിച്ച് നെതന്യാഹുവിനോ പ്രതിപക്ഷ നേതാവ് ഗാഡി ഐസെൻകോട്ടിനോ ഒരു ഭരണ സഖ്യം സ്ഥാപിക്കാൻ കഴിയാത്തതിന്‍റെ സാധ്യത, ഇറാനിയൻ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button