അന്തർദേശീയം

യുഎസ് ഉപരോധം പ്രഖ്യാപിച്ച നേതാവിനെ ഉപ-പ്രധാനമന്ത്രി പദത്തിലെത്തിച്ച് ഇറാഖ്

ബാഗ്ദാദ് : ഇറാഖ് പാര്‍ലമെന്റ് വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിലൂടെ ഒഴിഞ്ഞു കിടന്ന കാബിനറ്റ് പദവികളിൽ പുതിയ മന്ത്രിമാരെ നിയമിച്ചു. അഞ്ച് മാസം മുൻപാണ് പ്രധാനമന്ത്രി അലി അൽ-സൈദി അധികാരമേറ്റത്. കാബിനറ്റ് രൂപീകരണം പൂര്‍ത്തിയായിരുന്നില്ല. ഇതിനിടെ ഇറാഖിലെ അമേരിക്കൻ സൈന്യം പൂര്‍ണമായും പിൻമാറി.

യു എസ് ഉപരോധം പ്രഖ്യാപിച്ച ലാത് അൽ-ഖസാലിയാണ് ഉപപ്രധാനമന്ത്രി പദത്തിൽ എത്തിയിട്ടുളളത്. ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, ആസൂത്രണ മന്ത്രി, ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രി, സാംസ്കാരിക മന്ത്രി എന്നിവരെയും പാര്‍ലമെന്റ് പുതിയതായി തെരഞ്ഞെടുത്തു.

ലാത് അൽ ഖസാലിയെ അമേരിക്കൻ സൈനികർക്ക് എതിരായ ആക്രമണത്തിന്റെ പേരിൽ 2007-ൽ യു എസ് സൈന്യം അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നു. 2009-ൽ മോചിപ്പിക്കപ്പെട്ടു എങ്കിലും യു എസ് ട്രഷറി വകുപ്പ് ഇദ്ദേഹത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ചു. മനുഷ്യാവകാശ ലംഘനം ആരോപിച്ചാണ് നടപടി ഉണ്ടായത്. ഇറാനുമായി ഇറാഖ് നല്ല ബന്ധത്തിലാണ്. അമേരിക്കയുമായി ഇതേ ബന്ധം തുടരുമെന്നാണ് പ്രധാനമന്ത്രി അലി അൽ-സൈദി പ്രഖ്യാപിച്ചിരുന്നത്.

ഉപപ്രധാനമന്ത്രി നിയമനം സംബന്ധിച്ച് യു എസ് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. എന്നാൽ റിപ്പബ്ലിക്കൻ പ്രതിനിധിയായ ജോ വിൽസൺ എക്സ് പോസ്റ്റിലൂടെ നിയമനത്തെ രൂക്ഷമായി വിമര്‍ശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button