അന്തർദേശീയം

യുഎസിലെ വിസ്‌കോൺസിനിൽ ചെറുവിമാനം തകർന്ന് വീണു; ആറ് മരണം

വാഷിങ്ടൺ ഡിസി : അമേരിക്കൻ സ്റ്റേറ്റായ വിസ്‌കോൺസിനിൽ ചെറുവിമാനം തകർന്ന് ആറ് മരണം. ആൽറ്റൂണ സ്വദേശി റൈലാൻ ഹാരെംസ (13), അമ്മ അമാൻഡ ഹാരെംസ, കാഡോറ്റ് സ്വദേശി ടൈലർ ഹാർവി (36), നെൽസൺ സ്വദേശി മേരി ബ്രിയോൺ (67), ഓ ക്ലെയർ സ്വദേശി കെയ്‌ല ടർപിൻ (39), വിമാനത്തിന്റെ ഉടമയും പൈലറ്റുമായ റോൺ റീക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്.

അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. അതേസമയം, ശക്തമായ ഇടിമിന്നലിനിടെ വിമാനത്തിന്റെ ചിറകുകളിൽ മഞ്ഞ് അടിഞ്ഞുകൂടുന്നതായി പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം.

കെനോഷയിൽ നിന്ന് മെനോമോണിയിലേക്ക് പറന്നപ്പോഴാണ് അപകടം. 24,000 അടി ഉയരത്തിൽ പറക്കുമ്പോൾ ശക്തമായ ഇടിമിന്നലിനിടയിൽ ചിറകുകളിൽ മഞ്ഞ് അടിഞ്ഞുകൂടുന്നതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളറെ അറിയിച്ചിരുന്നു. തുടർന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിസ്‌കോൺസിൻ ഡെൽസിനടുത്തുള്ള വനപ്രദേശത്താണ് വിമാനം തകർന്നു വീഴുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button