അന്തർദേശീയം

സൗദിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം; ഇറാന്‍ അതിര്‍ത്തിയിലെ ശലംചെ കവാടം അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഇറാഖ്

ബാഗ്ദാദ്‌ : സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇറാഖിനും ഇറാനും തമ്മിലുള്ള തെക്കന്‍ അതിര്‍ത്തി കവാടമായ ശലംചെ താല്‍ക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഇറാഖ്. സുരക്ഷാ മുൻകരുതലുകളുടെ ഭാ​ഗമായാണ് നടപടിയെന്നാണ് റിപ്പോർട്ട്.
ഇറാനും ഇറാഖും തമ്മിലുള്ള പ്രധാനപ്പെട്ട വാണിജ്യ അതിർത്തി കവാടമാണ് ശലംചെ. ഇറാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്താനിലെ ഖൊറംഷഹർ നഗരത്തിനും ഇറാഖിലെ ബസ്ര നഗരത്തിനും ഇടയിലാണ് ഈ അതിർത്തി സ്ഥിതി ചെയ്യുന്നത്

സൗദി ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി രാജ്യത്ത് വ്യാപക തെരച്ചിൽ നടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇറാഖിന്റെ അതിർത്തിക്കുള്ളിൽ നിന്ന് വിക്ഷേപിച്ച ​ഡ്രോണുകളാണ് സൗദിയുടെ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ തകർത്തത്. കരമാർ​ഗം എണ്ണ എത്തി​ക്കാനുള്ള വലിയ സംവിധാനമാണ് തകർന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button