അന്തർദേശീയം

ശ്രീലങ്കയിലെ മുതിര്‍ന്ന പ്രതിപക്ഷ നേതാവ് സാഗര കരിയവാസം അറസ്റ്റിൽ

കൊളംബോ : ശ്രീലങ്കയിലെ പ്രതിപക്ഷനിരയിലെ പ്രമുഖ നേതാവായ സാഗര കരിയാവസത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീലങ്ക പെതുജന പെരുമന പാര്‍ടി ജനറൽ സെക്രട്ടറിയണ് കരിയവാസം. പൊലീസ് മേധാവി പ്രിയന്ത വീരസൂര്യയ്ക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്.

സെൻട്രൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇദ്ദേഹത്തെ തിങ്കളാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായാണ് കേസ്. രാജപക്സ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള പാര്‍ടിയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്ന എസ്എൽപിപി.

കഴിഞ്ഞയാഴ്ച പാര്‍ടി ആസ്ഥാനത്ത് നടന്ന മാധ്യമ സമ്മേളനത്തിനിടെ ഇദ്ദേഹം പൊലീസ് മേധാവിയുടെ വിധേയത്വത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം വിവാദമായിരുന്നു. ഭരണകൂടത്തെയല്ല രാജ്യത്തെ പൊലീസ് തലവൻ സേവിക്കേണ്ടത് ജനങ്ങളെയാണ് എന്നിങ്ങനെയായിരുന്നു വാക്കുകൾ. സാഗര കരിയവാസത്തിന്റെ അറസ്റ്റോടെ ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button